'ചെറുതിനെ മിസ് ചെയ്യുന്നു'; ധോനിയുടെ വീട്ടിലേക്ക് ഉടന്‍ ഒരു അതിഥി എത്തുമെന്ന് ആരാധകര്‍

ഇംഗ്ലണ്ട് ലോകകപ്പിന് ഇടയില്‍ ധോനിക്കൊപ്പം സിവയുടെ കൈ പിടിച്ച് നിരത്തുകളിലൂടെ നടക്കുന്ന ഫോട്ടോയാണ് ഹര്‍ദിക് പങ്കുവെച്ചത്
'ചെറുതിനെ മിസ് ചെയ്യുന്നു'; ധോനിയുടെ വീട്ടിലേക്ക് ഉടന്‍ ഒരു അതിഥി എത്തുമെന്ന് ആരാധകര്‍

ധോനിയുടെ വീട്ടിലേക്ക് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഉടന്‍ എത്തിയേക്കും. ഹര്‍ദിക്കിന്റെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റ് കണ്ടതോടെയാണ് വീട്ടിലേക്ക് ഹര്‍ദിക് ഉടനെത്തുമെന്ന മുന്നറിയിപ്പ് ധോനിക്ക് ആരാധകര്‍ നല്‍കുന്നത്. 

ധോനിക്കും സിവയ്ക്കും ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ചെറിയതിനേയും, വലുതിനേയും മിസ് ചെയ്യുന്നു എന്നാണ് ഹര്‍ദിക് എഴുതിയത്. ഇംഗ്ലണ്ട് ലോകകപ്പിന് ഇടയില്‍ ധോനിക്കൊപ്പം സിവയുടെ കൈ പിടിച്ച് നിരത്തുകളിലൂടെ നടക്കുന്ന ഫോട്ടോയാണ് ഹര്‍ദിക് പങ്കുവെച്ചത്. 

അടുത്തിടെ സ്വിമ്മിങ് പൂളില്‍ സിവയ്ക്കും ധോനിക്കും ഒപ്പമുള്ള ഹര്‍ദിക്കിന്റെ ഫോട്ടോയും ആരാധകര്‍ക്ക് മുന്‍പിലേക്ക് എത്തിയിരുന്നു. കളിയിലേക്ക് എത്തുമ്പോള്‍ നാല് മാസം വരെ ഹര്‍ദിക്കിന് ഫീല്‍ഡില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും എന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com