ആ നിറഞ്ഞ ചിരി പ്ലേയിങ് ഇലവനിലേക്ക് എത്തിയതിന്റെ സന്തോഷം? സൂചന നല്‍കി സഞ്ജു സമൂഹമാധ്യമങ്ങളില്‍ 

നിറഞ്ഞ ചിരിയുമായാണ് സഞ്ജു എത്തുന്നത്. എല്ലായിടത്തും ചിരി എന്നാണ് സഞ്ജു ആ ഫോട്ടോയ്‌ക്കൊപ്പം എഴുതിയത്
ആ നിറഞ്ഞ ചിരി പ്ലേയിങ് ഇലവനിലേക്ക് എത്തിയതിന്റെ സന്തോഷം? സൂചന നല്‍കി സഞ്ജു സമൂഹമാധ്യമങ്ങളില്‍ 

ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി20ക്ക് ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ മലയാളികളുടെ ശ്രദ്ധ മുഴുവന്‍ പ്ലേയിങ് ഇലവനിലേക്കാണ്. സഞ്ജു സാംസണ്‍ എന്ന പേര് പ്ലേയിങ് ഇലവനില്‍ കാണാനായുള്ള കാത്തിരിപ്പ്. സമയം രാത്രി ഏഴിലേക്ക് എത്താനുള്ള കാത്തിരിപ്പിന് ഇടയില്‍ ആരാധകര്‍ക്ക് ശുഭ സൂചന നല്‍കി സഞ്ജു സമൂഹമാധ്യമങ്ങളിലെത്തി. 

നിറഞ്ഞ ചിരിയുമായാണ് സഞ്ജു എത്തുന്നത്. എല്ലായിടത്തും ചിരി എന്നാണ് സഞ്ജു ആ ഫോട്ടോയ്‌ക്കൊപ്പം എഴുതിയത്. പ്ലേയിങ് ഇലവനിലേക്ക് എത്തുന്നതിന്റെ സന്തോഷമാണോ എന്നാണ് ഇത് കണ്ട് ആരാധകരുടെ ചോദ്യം. 2015ലാണ് സഞ്ജു ഇതിന് മുന്‍പ് ഇന്ത്യന്‍ ടീമിലേക്ക് എത്തിയത്. 

പ്ലേയിങ് ഇലവനില്‍ സഞ്ജു ഇന്ന് ഇടംപിടിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. മനീഷ് പാണ്ഡേയ്ക്കും ശിവം ദുബേയ്ക്കും പകരം സഞ്ജുവിനെ ഇറക്കിയേക്കും. ബാറ്റിങ് ഓര്‍ഡറില്‍ സഞ്ജുവിനെ ഏത് സ്ഥാനത്തിറക്കും എന്ന് വ്യക്തമല്ല. പന്തിന് മുന്‍പായിരിക്കുമോ, ശേഷമായിരിക്കുമോ സഞ്ജുവിനെ ഇറക്കുക എന്നതാണ് കണ്ടറിയേണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com