ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി20യില്‍ അവസാന മണിക്കൂറിലും ആശങ്ക; പുകയില്‍ മുങ്ങി സ്റ്റേഡിയം; ട്രോളുമായി ആരാധകര്‍

മത്സരം തുടങ്ങാന്‍ ഒരു മണിക്കൂര്‍ മാത്രമുള്ളപ്പോഴും മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചിട്ടില്ല
ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി20യില്‍ അവസാന മണിക്കൂറിലും ആശങ്ക; പുകയില്‍ മുങ്ങി സ്റ്റേഡിയം; ട്രോളുമായി ആരാധകര്‍

ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് ഉപേക്ഷിച്ചേക്കുമെന്നതിന്റെ സൂചന നല്‍കി ബിസിസിഐ വൃത്തങ്ങള്‍. വായുമലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയം പുകയില്‍ മുങ്ങിയതോടെയാണ് ബിസിസിഐ കളി ഉപേക്ഷിച്ചേക്കുമെന്ന സൂചന വരുന്നത്. 

എന്നാല്‍ മത്സരം തുടങ്ങാന്‍ ഒരു മണിക്കൂര്‍ മാത്രമുള്ളപ്പോഴും മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചിട്ടില്ല. ഏഴ് മണിക്കാണ് കളി ആരംഭിക്കുന്നത്. പുക കനത്തത് കാഴ്ച അസാധ്യമാക്കിയതിനെ തുടര്‍ന്ന് 32 വിമാനങ്ങളാണ് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം വഴി തിരിച്ച് വിട്ടത്. 

ഫ്‌ലഡ് ലൈറ്റിന് ഈ കനത്ത പുകയെ അതിജീവിക്കാനായാല്‍ ഇന്ത്യ-ബംഗ്ലാദേശ് ആദ്യ മത്സരം നടത്താനാവും. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മാസ്‌ക് ധരിച്ചാണ് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ പരിശീലനത്തില്‍ ഏര്‍പ്പെടുന്നത്. അന്തരീക്ഷ മലിനീകരണം ഇത്രയും അപകടകരമായ നിലയില്‍ നില്‍ക്കുമ്പോള്‍ മത്സരം ഉപേക്ഷിക്കുകയാണ് വേണ്ടത് എന്ന വാദം ശക്തമാണ്. 

ഇന്ത്യയെ ലോകത്തിന് മുന്‍പില്‍ നാണം കെടുത്താനാണോ കളി ഉപേക്ഷിക്കാതിരിക്കുന്നത് എന്ന് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ചോദ്യം ഉന്നയിച്ചു കഴിഞ്ഞു. എന്നാല്‍ കളി ഉപേക്ഷിക്കുന്നതിനും, കളി മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുന്നതിനോടും എതിരായിട്ടാണ് ഗാംഗുലി പ്രതികരിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com