ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വാച്ച് ഭ്രാന്ത് ഞെട്ടിക്കുന്നത്; റെയ്‌നയും, സച്ചിനും, രോഹിത്തും, എന്തിന്‌ ഇഷാന്‍ കിഷന്‍ പോലും പിന്നിലല്ല

എന്നാലിപ്പോള്‍ തന്നെ ആഡംബര ലോകത്തേക്ക് ഇഷാന്‍ എത്തിക്കഴിഞ്ഞു. 23,78,500 ലക്ഷം രൂപ വിലവരുന്ന റോളക്‌സ് ഡേ ഡേറ്റ് വാച്ച് ആണ് ഇഷാന്‍ സ്വന്തമാക്കിയത്
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വാച്ച് ഭ്രാന്ത് ഞെട്ടിക്കുന്നത്; റെയ്‌നയും, സച്ചിനും, രോഹിത്തും, എന്തിന്‌ ഇഷാന്‍ കിഷന്‍ പോലും പിന്നിലല്ല

ളിക്കളത്തിന് പുറത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പണം ഒഴുക്കുന്നതിലേക്ക് ആരാധകരുടെ ശ്രദ്ധ എന്നുമെത്താറുണ്ട്. പണം വാരിയെറിഞ്ഞ് അവര്‍ സ്വന്തമാക്കുന്ന വീട്, വാഹനം എന്നിങ്ങനെ എല്ലാത്തിലേക്കും ആരാധകരുടെ കണ്ണെത്തും. വാച്ചിന് വേണ്ടി പണം മുടക്കാനും ഒരു മടിയും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കില്ല. അങ്ങനെ ലക്ഷങ്ങള്‍ പൊടിപൊടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ കണ്ടെത്തിയിട്ടുള്ള വാച്ചുകളാണ് ഇവയാണ്...

81,00,000 ലക്ഷം മുടക്കിയ ഹര്‍ദിക്

ശസ്ത്രക്രീയ വിജയകരമായി നടന്നുവെന്ന് ആരാധകരെ അറിയിച്ച് ഹര്‍ദിക് പാണ്ഡ്യ സമൂഹമാധ്യമങ്ങളിലെത്തിയപ്പോഴാണ് കയ്യില്‍ കിടക്കുന്ന ആ വാച്ചിലേക്ക് ആരാധകരുടെ ശ്രദ്ധ ഉടക്കിയത്. പടെക്ഫിലിപ്പ നൗട്ടിലസ് വാച്ചായിരുന്നു അത്. അതിന് വില വരുന്നതാവട്ടെ 81 ലക്ഷം രൂപയും. ആ വാച്ച് ലഭിക്കാന്‍ എട്ട് വര്‍ഷത്തെ കാത്തിരിപ്പാണ് വേണ്ടി വന്നത് എന്ന് സൊമാട്ടോ വൈസ് പ്രസിഡന്റ് രാഹുല്‍ ഗന്‍ജൂവും ഹര്‍ദിക്കിന്റെ ഫോട്ടോയ്ക്കടിയില്‍ വന്ന് പറഞ്ഞു. 

ഹര്‍ഭജന്‍ മുടക്കിയത് 32,87,000 രൂപ

ഹബ്ലോറ്റ് കിങ് പവര്‍ എഫ്1 ഇന്ത്യ ഗോള്‍ ലിമിറ്റഡ് വാച്ചാണ് ഹര്‍ഭജന്‍ സിങ്ങിന്റെ കയ്യില്‍ ആരാധകര്‍ കണ്ടിരിക്കുന്നത്. 32,87,000 രൂപയാണ് ഇതിന്റെ വില. 

സെവാഗിന്റെ റോയല്‍ ഓക് ഓഫ്‌ഷോര്‍

നജാഫ്ഗഡിന്റെ നവാബും ആഡംബര വാച്ചുകളുടെ കാര്യത്തില്‍ തീരെ പിന്നിലല്ല. ഒഡെമാര്‍സ് പിഗറ്റ് റോയല്‍ ഓക്ക് ഓഫ്‌ഷോര്‍ പെര്‍പെച്യല്‍ കലണ്ടര്‍ ടൈട്ടാനിയമാണ് സെവാഗിന്റെ പക്കലുള്ളത്. ഇതിന് മാര്‍ക്കറ്റില്‍ വില വരുന്നത് 46,50,000. 

സുരേഷ് റെയ്‌ന വാരിയെറിഞ്ഞത് ഒരു കോടി രൂപയ്ക്കടുത്ത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് 2018ന് ശേഷം സുരേഷ് റെയ്‌നയ്ക്ക് മടങ്ങി എത്താനായിട്ടില്ല. റെയ്‌നയുടെ ബാറ്റിങ്ങിനും ഫീല്‍ഡിങ്ങിനും വലിയ ആരാധക പിന്തുണയാണുള്ളത്. ആഡംബര വാച്ചുകള്‍ സ്വന്തമാക്കുന്നതില്‍ മുന്‍പിലുണ്ട് ചിന്നത്തല. 91,92000 ലക്ഷം രൂപ വില വരുന്ന റിച്ചാര്‍ഡ് മൈല്‍ ആര്‍എം11-03 എന്ന വാച്ചാണ് റെയ്‌നയുടെ പക്കലുള്ളത്. 

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റോയല്‍ ഓക്ക്

42,31000 രൂപയുടെ വാച്ചാണ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പക്കലുള്ളത്. റോയല്‍ ഓക്ക് പെര്‍പെട്യുല്‍ കലണ്ടര്‍ എഡിഷനാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സ്വന്തമാക്കിയത്. 

കോഹ് ലിയുടേത് 31 ലക്ഷത്തിന്റേത്

പതെക് ഫിലിപ്പെ നൗട്ടിലസിന്റെ 5726/1A 001 എഡിഷന്‍ വാച്ചാണ് കോഹ് ലിയുടെ കയ്യിലുള്ളത്. 31,94,000 രൂപയാണ് ഇതിന്റെ വില. 

രോഹിത് ശര്‍മയുടെ റോയല്‍ ഓക്ക്

റോയല്‍ ഓക്ക് ഓഫ്‌ഷോര്‍ മസാടോ ബ്ലാക്ക് ലെതര്‍ വാച്ചാണ് രോഹിത്തിന്റെ കൈകളിലുള്ളത്. 24,89000 രൂപയാണ് ഇതിന്റെ വില. 

ഇഷാന്‍ കിഷനും പിന്നിലല്ല

ഇന്ത്യന്‍ ടീമിലേക്ക് കടക്കുന്നതിനായി വാതില്‍ മുട്ടിക്കൊണ്ടിരിക്കുകയാണ് ഇഷാന്‍ കിഷന്‍. എന്നാലിപ്പോള്‍ തന്നെ ആഡംബര ലോകത്തേക്ക് ഇഷാന്‍ എത്തിക്കഴിഞ്ഞു. 23,78,500 ലക്ഷം രൂപ വിലവരുന്ന റോളക്‌സ് ഡേ ഡേറ്റ് വാച്ച് ആണ് ഇഷാന്‍ സ്വന്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com