കടയില്‍ നിന്ന് താഴെ വീഴുന്ന പച്ചക്കറി പെറുക്കി വിശപ്പടക്കിയിട്ടുണ്ട്; സ്വവര്‍ഗാനുരാഗിയെന്ന്‌ പറഞ്ഞ് കല്ലെറിഞ്ഞവര്‍ കേള്‍ക്കണം

ഇപ്പോഴിതാ ദ്യുതി ചന്ദ് വീണ്ടുമെത്തുകയാണ്, കുതിപ്പ് ട്രാക്കിലേക്ക് എത്തിക്കുന്നതിന് ജീവിതത്തില്‍ പൊരുതേണ്ടി വന്നതിനെ കുറിച്ച്.
കടയില്‍ നിന്ന് താഴെ വീഴുന്ന പച്ചക്കറി പെറുക്കി വിശപ്പടക്കിയിട്ടുണ്ട്; സ്വവര്‍ഗാനുരാഗിയെന്ന്‌ പറഞ്ഞ് കല്ലെറിഞ്ഞവര്‍ കേള്‍ക്കണം

സ്വവര്‍ഗാനുരാഗിയാണ് താന്‍ എന്ന് തുറന്ന് പറഞ്ഞാണ് ദ്യുതി ചന്ദ് ട്രാക്കിന് പുറത്ത് കയ്യടി നേടിയത്. തന്റെ താത്പര്യങ്ങള്‍ തുറന്ന് പറയാന്‍ ദ്യുതി ചന്ദ് ധൈര്യം കാണിച്ചപ്പോള്‍ യഥാസ്ഥിതികരായ പലര്‍ക്കുമത് ദഹിച്ചില്ല. ഇപ്പോഴിതാ ദ്യുതി ചന്ദ് വീണ്ടുമെത്തുകയാണ്, കുതിപ്പ് ട്രാക്കിലേക്ക് എത്തിക്കുന്നതിന് ജീവിതത്തില്‍ പൊരുതേണ്ടി വന്നതിനെ കുറിച്ച്. 

കഴിക്കാന്‍ ഭക്ഷണം ഇല്ലാതെ വന്നപ്പോള്‍ പച്ചക്കറി കടയില്‍ നിന്ന് താഴെ വീഴുന്ന ഭക്ഷണം എടുത്ത് കഴിച്ച് വിശപ്പടക്കിയിരുന്നു എന്നാണ് ദ്യുതി പറയുന്നത്. കോന്‍ബനേഗ കോര്‍പതി എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് ദ്യുതി താന്‍ പിന്നിട്ട വഴികളെ കുറിച്ച് പറഞ്ഞത്. 

ഹിമാ ദാസിനും സെവാഗിനും ഒപ്പമാണ് ദ്യുതി ചന്ദ് പരിപാടിയില്‍ പങ്കെടുത്തത്. നീ ഓടുന്നത് കാണാന്‍ ഇന്ത്യക്കാര്‍ എത്താറുണ്ടോ എന്ന ബിഗ് ബിയുടെ ചോദ്യത്തിനും നിരാശയോടെയായിരുന്നു ദ്യുതിയുടെ മറുപടി. ഞാന്‍ ഓടുന്നത് കാണാന്‍ അധികം ഇന്ത്യക്കാര്‍ എത്താറില്ല. എന്റെ അഭിപ്രായത്തില്‍ ഇന്ത്യക്കാര്‍ മതം പോലെ പിന്തുടരുന്ന ഒരു കായിക ഇനമേയുള്ളു, അത് ക്രിക്കറ്റാണ് സര്‍. എവിടെ ആര് ക്രിക്കറ്റ് കളിച്ചാലും അവിടേക്ക് ജനക്കൂട്ടത്തിന്റെ ശ്രദ്ധയെത്തും, ദ്യുതി പറഞ്ഞു. 

എന്നാല്‍ അത്‌ലറ്റുകളുടെ കാര്യം അങ്ങനെയല്ല. ഞങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നത് അപൂര്‍വമായിട്ടാണ്. ഞങ്ങളുടെ മത്സര ഇനം 10-15 സെക്കന്റില്‍ തീരുന്നതാണ്. മണിക്കൂറുകള്‍ നീളുന്ന കളികളിലേക്കാണ് ആരാധകര്‍ക്ക് താത്പര്യം. ആ 11-15 സെക്കന്റിന് വേണ്ടി 365 ദിവസമാണ് ഞങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടി വരുന്നത്. രാജ്യത്തിന് അഭിമാനം നേടിത്തരിക എന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം എന്നും ദ്യുതി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com