മൂന്ന് സെക്കന്റില്‍ കോഹ് ലി സമ്മതിച്ചു, ഗാംഗുലിയുടെ അടുത്ത് എതിര്‍പ്പ് വിലപ്പോവില്ലെന്ന് മനസിലാക്കിയാണോ? 

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് രാത്രിയും പകലുമായി നടത്താന്‍ മൂന്ന് സെക്കന്റില്‍ കോഹ് ലി സമ്മതം മൂളിയെന്നാണ് ഗാംഗുലി പറയുന്നത്.
മൂന്ന് സെക്കന്റില്‍ കോഹ് ലി സമ്മതിച്ചു, ഗാംഗുലിയുടെ അടുത്ത് എതിര്‍പ്പ് വിലപ്പോവില്ലെന്ന് മനസിലാക്കിയാണോ? 

വര്‍ഷം ആദ്യമുണ്ടായ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അഡ്‌ലെയ്ഡ് ടെസ്റ്റ് രാത്രിയും പകലുമായി നടത്താനുള്ള സന്നദ്ധത ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചിരുന്നു. പക്ഷേ ഇന്ത്യയുടെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണം വന്നില്ല. അതിന്റെ പ്രധാന കാരണം നായകന്‍ വിരാട് കോഹ് ലിയുടെ എതിര്‍പ്പായിരുന്നു. 

എന്നാല്‍ പിങ്ക് ബോള്‍ ക്രിക്കറ്റില്‍ അതിയായ താത്പര്യമുള്ള വ്യക്തി ബിസിസിഐ തലപ്പത്തേക്ക് എത്തിയതോടെ കാര്യങ്ങള്‍ മാറി. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് 15 ദിവസം പിന്നിടുന്നതിന് മുന്‍പ് തന്നെ നിര്‍ണായക തീരുമാനങ്ങള്‍ സൗരവ് ഗാംഗുലിയില്‍ നിന്ന് വന്നു. ഗാംഗുലിയുടെ ആ ഇച്ഛാശക്തിക്കും, നിശ്ചയദാര്‍ഡ്യത്തിനും മുന്‍പില്‍ കോഹ് ലിക്കും പിടിച്ചു നില്‍ക്കാനായില്ല. 

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് രാത്രിയും പകലുമായി നടത്താന്‍ മൂന്ന് സെക്കന്റില്‍ കോഹ് ലി സമ്മതം മൂളിയെന്നാണ് ഗാംഗുലി പറയുന്നത്. പണ്ട് എങ്ങനെയായിരുന്നു എന്നെനിക്കറിയില്ല. ഞാന്‍ ഇങ്ങനെയൊരു കാര്യം മുന്‍പോട്ട് വെച്ചപ്പോള്‍ അതിനൊപ്പം കൂടാന്‍ ഒരു മടിയും കോഹ് ലിയില്‍ നിന്നുണ്ടായില്ല, ഗാംഗുലി പറഞ്ഞു. 

അമ്പയര്‍ സൈമണ്‍ ടൗഫലിന്റെ ആത്മകഥയുടെ പ്രകാശന ചടങ്ങില്‍വെച്ചായിരുന്നു ഗാംഗുലിയുടെ പ്രതികരണം. വേണ്ട പരിശീലനങ്ങള്‍ നടത്താതെ പിങ് ബോള്‍ ക്രിക്കറ്റിലേക്ക് കടക്കുന്ന അപകടകരമാകുമെന്നാണ് നേരത്തെ രാത്രി പകല്‍ ടെസ്റ്റിനെ എതിര്‍ക്കുന്നതിന് കാരണമായി ഗാംഗുലി പറഞ്ഞിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com