രണ്ട് എസ് ക്ലാസ് ബെന്‍സ്, ഫുള്‍ഹാമില്‍ ഫ്‌ലാറ്റ്, ഏഴ് കോടി രൂപ; വാതുവെപ്പുകാരുടെ ഓഫറുകള്‍ ഇങ്ങനെയെന്ന് അക്തര്‍

ഒത്തുകളിയുടെ ഭാഗമായ ടീം അംഗങ്ങള്‍ക്കൊപ്പമാണ് താന്‍ കളിച്ചത് എന്ന് തുറന്ന് പറഞ്ഞതിനായി പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ അക്തര്‍ നടത്തുന്നു
രണ്ട് എസ് ക്ലാസ് ബെന്‍സ്, ഫുള്‍ഹാമില്‍ ഫ്‌ലാറ്റ്, ഏഴ് കോടി രൂപ; വാതുവെപ്പുകാരുടെ ഓഫറുകള്‍ ഇങ്ങനെയെന്ന് അക്തര്‍

21 പേര്‍ക്കെതിരെയാണ് താന്‍ ഗ്രൗണ്ടില്‍ കളിച്ചിരുന്നത് എന്ന ഞെട്ടിക്കുന്ന പ്രതികരണവുമായാണ് പാക് മുന്‍ പേസര്‍ ഷുഐബ് അക്തര്‍ രംഗത്തെത്തിയത്. ഷക്കീബ് അല്‍ഹസനെ വാദുവെപ്പുമായി ബന്ധപ്പെട്ട് ക്രിക്കറ്റില്‍ നിന്നും വിലക്കിയതിനെ സംബന്ധിച്ചായിരുന്നു അക്തറിന്റെ പ്രതികരണം. 

ഒത്തുകളിയുടെ ഭാഗമായ ടീം അംഗങ്ങള്‍ക്കൊപ്പമാണ് താന്‍ കളിച്ചത് എന്ന് തുറന്ന് പറഞ്ഞതിനായി പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ അക്തര്‍ നടത്തുന്നു. ഏഴ് കോടിക്കടുത്ത് രൂപയും, രണ്ട് എസ് ക്ലാസ് ബെന്‍സും, ഫുള്‍ഹാമില്‍ അപ്പാര്‍ട്ട്‌മെന്റുമെല്ലാമാണ് വാതുവെപ്പുകാര്‍ തനിക്ക് മുന്‍പില്‍ വെച്ചത്. എന്നാല്‍ അവര്‍ക്ക് മുന്‍പില്‍ ഞാന്‍ വാതില്‍ കൊട്ടിയടച്ചതായി അക്തര്‍ പറയുന്നതായി പാക് മാധ്യപ്രവര്‍ത്തകന്‍ സജ് സാദിഖ് ട്വീറ്റ് ചെയ്യുന്നു. 

ഒരിക്കലും പാകിസ്ഥാനെ വഞ്ചിക്കാന്‍ തനിക്കാവില്ല. വാതുവെപ്പില്‍ അകപ്പെട്ട പാക് ഫാസ്റ്റ് ബൗളര്‍മാരായ മുഹമ്മദ് അമീറും, അസീഫും തന്നെ വേദനിപ്പിച്ചുവെന്നു കഴിഞ്ഞ ദിവസം അക്തര്‍ പറഞ്ഞിരുന്നു.
ക്രിക്കറ്റ് ലോകത്തെ എക്കാലത്തേയും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ മുന്‍പന്തിയിലുണ്ട് അക്തര്‍. 2003ല്‍ ഇംഗ്ലണ്ടിനെതിരെ 161.3 എന്ന വേഗതയില്‍ പന്തെറിഞ്ഞാണ് അക്തര്‍ ലോകത്തെ ഞെട്ടിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com