'തലമുറകളുടെ പോരാട്ടത്തില്‍' ലോകചാമ്പ്യനെ സമനിലയില്‍ കുരുക്കി; കാര്‍പ്പോവിനെ ഞെട്ടിച്ച് നിഹാല്‍ സരിന്‍

മലയാളി ഗ്രാന്റ് മാസ്റ്റര്‍ പതിനഞ്ചുകാരനായ നിഹാല്‍ സരിന്‍ തന്റെ പ്രായത്തിനെക്കാള്‍ ഒരുവര്‍ഷം കൂടുതല്‍ ലോക ചെസ് ചാമ്പ്യനായിരുന്ന അനറ്റോളി കാര്‍പോവിനെ സമനിലയില്‍ തളച്ചു.
'തലമുറകളുടെ പോരാട്ടത്തില്‍' ലോകചാമ്പ്യനെ സമനിലയില്‍ കുരുക്കി; കാര്‍പ്പോവിനെ ഞെട്ടിച്ച് നിഹാല്‍ സരിന്‍


പാരിസ്: ലോക ചെസിലെ തലമുറകളുടെ പോരാട്ടം സമനിലയില്‍. മലയാളി ഗ്രാന്റ് മാസ്റ്റര്‍ പതിനഞ്ചുകാരനായ നിഹാല്‍ സരിന്‍ തന്റെ പ്രായത്തിനെക്കാള്‍ ഒരുവര്‍ഷം കൂടുതല്‍ ലോക ചെസ് ചാമ്പ്യനായിരുന്ന അനറ്റോളി കാര്‍പോവിനെ സമനിലയില്‍ തളച്ചു. റാപിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് പോരാട്ടത്തില്‍ 2-2നാണ് ഇരുവരും സമനിലയില്‍ പിരിഞ്ഞത്.

68കാരനായ കാര്‍പോവ് 1975 മുതല്‍ 1985 വരെ ലോക ചാമ്പ്യനായിരുന്നു. കാര്‍പോവുമായി പ്രദര്‍ശന മത്സരത്തില്‍ ഏറ്റുമുട്ടാന്‍ ടൂര്‍ണമെന്റിലെ ഏറ്റവും പ്രായംകുറഞ്ഞ താരമായ നിഹാലിനെ സംഘാടകര്‍ തെരഞ്ഞെടുക്കുകയായിരുന്നു.

രണ്ടുവീതം റാപിഡ്, ബ്ലിറ്റ്‌സ് മത്സരങ്ങളിലാണ് ഇവര്‍ ഏറ്റുമുട്ടിയത്. രണ്ട് റാപ്പിഡ് മത്സരങ്ങളിലും നിഹാല്‍ വ്യക്തമായ മേധാവിത്വം നിലനിര്‍ത്തി. എന്നാല്‍ വിജയത്തോടെ ഫുള്‍ പോയിന്റ് നേടാനുള്ള അവസരം സമനിലയില്‍ തീര്‍ന്നു, (1-1).

ആദ്യ മത്സരത്തില്‍  വെള്ളക്കരുവിന്റെ ആനുകൂല്യവുമായാണ് കാര്‍പ്പോവ് തുടങ്ങിയത്. നിഹാലിനെ 69 നീക്കങ്ങള്‍ക്കൊടുവില്‍ തോല്‍പ്പിച്ചു. എന്നാല്‍ രണ്ടാം മത്സരത്തില്‍ നിഹാല്‍ വെറും 28 നീക്കങ്ങള്‍ക്കൊടുവില്‍ കാര്‍പ്പോവിനെ തോല്‍പ്പിച്ചു. 2-2ന് മത്സരം അവസാനിച്ചതോടെ നിഹാലിനെ കാര്‍പ്പോവ് അഭിനന്ദിച്ചു. തൃശൂര്‍ ദേവമാത സിഎംഐ പബ്ലിക് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് നിഹാല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com