മുഷ്ഫീഖര്‍ എല്‍ബിഡബ്ല്യുവില്‍ കുടുങ്ങിയിട്ടും അപ്പീല്‍ ചെയ്തില്ല, ഇല്ലാത്ത എഡ്ജില്‍ പന്തിന്റെ നിര്‍ബന്ധത്തില്‍ ഡിആര്‍എസ്; ആരാധകര്‍ കലിപ്പില്‍

മുഷ്ഫിഖര്‍ റഹീം എല്‍ബിഡബ്ല്യുവില്‍ കുടുങ്ങിയപ്പോള്‍ ഡിആര്‍എസ് എടുക്കാതിരുന്ന ഇന്ത്യ, പന്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു ഡിആര്‍എസ് പാഴാക്കുകയും ചെയ്തു
മുഷ്ഫീഖര്‍ എല്‍ബിഡബ്ല്യുവില്‍ കുടുങ്ങിയിട്ടും അപ്പീല്‍ ചെയ്തില്ല, ഇല്ലാത്ത എഡ്ജില്‍ പന്തിന്റെ നിര്‍ബന്ധത്തില്‍ ഡിആര്‍എസ്; ആരാധകര്‍ കലിപ്പില്‍

ഫീല്‍ഡിലെ പിഴവുകളാണ് യുവതാര നിരയുമായി ഇറങ്ങിയ ഇന്ത്യയെ ആദ്യ ട്വന്റി20യില്‍ പ്രധാനമായും പിന്നോട്ടടിച്ചത്. അക്കൂട്ടത്തില്‍ ഡിആര്‍എസ് അബദ്ധങ്ങള്‍ കൂടിയായതോടെ ആരാധകര്‍ രോഹിത്തിനും സംഘത്തിനും എതിരെ തിരിഞ്ഞു. അവിടെ ആരാധകര്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത് റിഷഭ് പന്തിനേയും...

മുഷ്ഫിഖര്‍ റഹീം എല്‍ബിഡബ്ല്യുവില്‍ കുടുങ്ങിയപ്പോള്‍ ഡിആര്‍എസ് എടുക്കാതിരുന്ന ഇന്ത്യ, പന്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു ഡിആര്‍എസ് പാഴാക്കുകയും ചെയ്തു. 10ാം ഓവറില്‍ സൗമ്യ സര്‍ക്കാര്‍ പന്തിന്റെ കൈകളിലേക്ക് എത്തിയപ്പോള്‍ ചെറുതായി എഡ്ജ് ചെയ്തിട്ടുണ്ടെന്നാണ് പന്ത് ഉറപ്പിച്ച് പറഞ്ഞത്. 

എന്നാല്‍ റിപ്ലേകളില്‍ ഒരു എഡ്ജുമില്ലെന്ന് വ്യക്തമായി. ഈ സമയം പന്തിന് നേര്‍ക്ക് വന്ന രോഹിത്തിന്റെ പ്രതികരണത്തിലേക്കും ആരാധകരുടെ ശ്രദ്ധയെത്തി. മുഖം മറച്ച് നിരാശ പ്രകടിപ്പിച്ചാണ് പന്ത് പ്രതികരിച്ചത്. 10ാം ഓവറിന് മുന്‍പ് മുഷ്ഫിഖര്‍ റഹീം ചഹലിന്റെ ഡെലിവറിയില്‍ എല്‍ബിഡബ്ല്യുവില്‍ കുടുങ്ങിയെങ്കിലും ഇന്ത്യന്‍ കളിക്കാരില്‍ നിന്ന് അപ്പീല്‍ വന്നില്ല. 

എന്നാല്‍ കളിക്ക് ശേഷം പന്തിനെ ന്യായീകരിച്ചാണ് രോഹിത് പ്രതികരിച്ചത്. 10-12 ട്വന്റി20കള്‍ മാത്രമാണ് പന്ത് ഇതുവരെ കളിച്ചത്. ഇതുപോലുള്ള കാര്യങ്ങള്‍ മനസിലാക്കാന്‍ പന്തിന് ഇനിയും സമയം ആവശ്യമാണ്. നമ്മുടെ ബൗളറേയും വിക്കറ്റ് കീപ്പറേയും വിശ്വസിച്ച് തീരുമാനമെടുക്കുക എന്നതാണ് അവിടെ ചെയ്യാനുള്ളത് എന്നും രോഹിത് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com