ഇനി ഗ്ലാമറസ് ഉദ്ഘാടന ചടങ്ങുകളില്ല, നോബോളില്‍ പ്രത്യേക അമ്പയര്‍; ഐപിഎല്ലില്‍ നിര്‍ണായക മാറ്റങ്ങള്‍

 ബോളിവുഡ് താരങ്ങളെ പെര്‍ഫോം ചെയ്യാന്‍ എത്തിക്കുക വഴി വലിയ തുക ചിലവാക്കേണ്ടി വരുന്നു
ഇനി ഗ്ലാമറസ് ഉദ്ഘാടന ചടങ്ങുകളില്ല, നോബോളില്‍ പ്രത്യേക അമ്പയര്‍; ഐപിഎല്ലില്‍ നിര്‍ണായക മാറ്റങ്ങള്‍

മുംബൈ: ഐപിഎല്ലിന്റെ ഉദ്ഘാടന ചടങ്ങുകള്‍ അനാവശ്യമാണെന്ന് ബിസിസിഐ വിലയിരുത്തല്‍. ഇതേ തുടര്‍ന്ന് 2020 ഐപിഎല്‍ സീസണില്‍ വര്‍മാഭമായ ഉദ്ഘാടന ചടങ്ങുകള്‍ വേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചു. അടുത്തിടെ ചേര്‍ന്ന ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ മീറ്റിങ്ങിലാണ് തീരുമാനം. 

ഒരു സീസണിലെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി ശരാശരി 30 കോടി രൂപയോളമാണ് ബിസിസിഐയ്ക്ക് ചിലവ് വരുന്നത്. ആരാധകരെ ആകര്‍ശിക്കാന്‍ കഴിയാത്ത ഈ ചടങ്ങുകള്‍ പണം വെറുതെ കളയുന്നതിന് മാത്രമേ ഇത് ഉപകരിക്കൂ. ബോളിവുഡ് താരങ്ങളെ പെര്‍ഫോം ചെയ്യാന്‍ എത്തിക്കുക വഴി വലിയ തുക ചിലവാക്കേണ്ടി വരുന്നു എന്നും ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. 

നോ ബോള്‍ അമ്പയര്‍ എന്ന പുതിയ നീക്കത്തിനും ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ പച്ചക്കൊടി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഔട്ട് വിധിച്ചതിന് ശേഷം, നോബോളാണെന്ന് വ്യക്തമായപ്പോള്‍ ബാറ്റ്‌സ്മാനെ തിരികെ വിളിക്കേണ്ട സാഹചര്യം ഉണ്ടായതായി ബിസിസിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. വിവാദങ്ങളും, പിഴവുകളും ഒഴിവാക്കാന്‍ വേണ്ടിയാണ് നോ ബോള്‍ നിരീക്ഷിക്കാന്‍ മാത്രമാണ് അമ്പയറെ കൊണ്ടുവരുന്നത്. 

ഐപിഎല്‍ 2019 സീസണില്‍ ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടായിരുന്നില്ല. പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വീരമൃത്യുവരിച്ച സൈനീകരോടുള്ള ആദരവായി ഉദ്ഘാടന ചടങ്ങുകള്‍ ഉപേക്ഷിക്കുകയായിരുന്നു. അക്കോണ്‍, പിറ്റ് ബള്‍, സല്‍മാന്‍ ഖാന്‍, കത്രീന കൈഫ്, ഷാഹിദ് കപൂര്‍ എന്നിങ്ങനെ ബോളിവുഡിലേയും ഹോളിവുഡിലേയും നീണ്ട നിര ഐപിഎല്‍ ഉദ്ഘാടന ചടങ്ങുകളില്‍ ആരാധകരെ രസിപ്പിക്കാന്‍ എത്തിയിട്ടുണ്ട്...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com