രണ്ട് ബംഗ്ലാദേശ് താരങ്ങള്‍ കളിക്കിടെ ഛര്‍ദ്ദിച്ചു; ഡല്‍ഹി ട്വന്റി20ക്കിടെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടില്ലെന്ന വാദം പൊളിയുന്നു

അന്തരീക്ഷ മലിനീകരണം രണ്ട് ടീമുകളേയും ബാധിച്ചില്ലെന്ന അവകാശ വാദം ഉയരുമ്പോഴാണ് സന്ദര്‍ശക സംഘത്തിലെ രണ്ട് പേര്‍ ആരോഗ്യപ്രശ്‌നം നേരിട്ടെന്ന റിപ്പോര്‍ട്ട് വരുന്നത്
രണ്ട് ബംഗ്ലാദേശ് താരങ്ങള്‍ കളിക്കിടെ ഛര്‍ദ്ദിച്ചു; ഡല്‍ഹി ട്വന്റി20ക്കിടെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടില്ലെന്ന വാദം പൊളിയുന്നു

ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ട്വന്റി20ക്ക് ഇടയില്‍ രണ്ട് ബംഗ്ലാദേശ് താരങ്ങള്‍ ചര്‍ദിച്ചതായി റിപ്പോര്‍ട്ട്. അന്തരീക്ഷ മലിനീകരണം ആരോഗ്യനിലയെ ബാധിച്ചപ്പോള്‍ സൗമ്യ സര്‍ക്കാരും, മറ്റൊരു ബംഗ്ലാദേശ് താരവും ഡല്‍ഹിയില്‍ വെച്ച് ചര്‍ദ്ദിച്ചെന്നാണ് ഇഎസ്പിഎന്‍ക്രിക്ഇന്‍ഫോ സ്ഥിരീകരിക്കുന്നത്.

ആദ്യ ട്വന്റി20യിലെ ബംഗ്ലാദേശിന്റെ വിജയ ശില്‍പിയായ മുഷ്ഫിഖര്‍ റഹീം ഉള്‍പ്പെടെയുള്ള ബംഗ്ലാദേശ് താരങ്ങള്‍ വായുമലിനീകരണം തങ്ങളെ ബാധിച്ചില്ലെന്ന് പറയുമ്പോഴാണ്, ടീമിലെ രണ്ട് കളിക്കാര്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടെന്ന റിപ്പോര്‍ട്ട് പുറത്തു വരുന്നത്.

മുഷ്ഫിഖറിന് ഒപ്പം നിന്ന് 60 റണ്‍സിന്റെ കൂട്ടുകെട്ട് സൗമ്യ സര്‍ക്കാര്‍ തീര്‍ത്തിരുന്നു. അന്തരീക്ഷ മലിനീകരണം രണ്ട് ടീമുകളേയും ബാധിച്ചില്ലെന്ന അവകാശ വാദം ഉയരുമ്പോഴാണ് സന്ദര്‍ശക സംഘത്തിലെ രണ്ട് പേര്‍ ആരോഗ്യപ്രശ്‌നം നേരിട്ടെന്ന റിപ്പോര്‍ട്ട് വരുന്നത്. രണ്ട് വര്‍ഷം മുന്‍പ് നടന്ന ലങ്കന്‍ പര്യടനത്തിന് ഇടയിലും രണ്ട് ലങ്കന്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ വെച്ച് ചര്‍ദ്ദിക്കുകയും, ശ്വാസം ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്തു.

ഡല്‍ഹി ട്വന്റി20 മാറ്റി വയ്ക്കണം എന്ന ആവശ്യം പല ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ മത്സരവുമായി മുന്‍പോട്ട് പോവാനായിരുന്നു ബിസിസിഐയുടെ തീരുമാനം. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയുടെ നിലപാടില്‍ അതൃപ്തി അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com