രാജ്‌കോട്ടില്‍ സഞ്ജുവിനെ മൂന്നാമനാക്കിയേക്കും, ഇല്ലെങ്കില്‍ ടീം മാനേജ്‌മെന്റിനെ കാത്തിരിക്കുന്നത് പൊങ്കാല

അവിടെ ബാറ്റിങ് ഓര്‍ഡറില്‍ മൂന്നാമനായി സഞ്ജുവിനെ ഇറക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്
രാജ്‌കോട്ടില്‍ സഞ്ജുവിനെ മൂന്നാമനാക്കിയേക്കും, ഇല്ലെങ്കില്‍ ടീം മാനേജ്‌മെന്റിനെ കാത്തിരിക്കുന്നത് പൊങ്കാല

റെ സാധ്യത ഉണ്ടായിട്ടും ടീമിലേക്കെത്താന്‍ ഡല്‍ഹി ട്വന്റി20യില്‍ സഞ്ജുവിനായില്ല. സഞ്ജുവിന് പകരം ടീമില്‍ ഇടംപിടിച്ച ദുബെയും രാഹുലും നിരാശപ്പെടുത്തിയപ്പോള്‍ രണ്ടാം ട്വന്റി20യില്‍ സഞ്ജുവിനെ പരിഗണിച്ചേക്കും എന്നാണ് സൂചന. അവിടെ ബാറ്റിങ് ഓര്‍ഡറില്‍ മൂന്നാമനായി സഞ്ജുവിനെ ഇറക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ഒരു കളിയില്‍ മാത്രം അവസരം നല്‍കി ദുബെയെ ടീമില്‍ നിന്ന് ഒഴിവാക്കാനുളള സാധ്യത വിരളമാണ്. അങ്ങനെ വരുമ്പോള്‍ രാഹുലിന്റെ സ്ഥാനമാവും നഷ്ടമാവുക. രാഹുലിന്റെ സ്ഥാനത്ത് മൂന്നാമനായി സഞ്ജു ബാറ്റ് ചെയ്യാന്‍ ഇറങ്ങും. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായാണ് പന്തിനെ പരിഗണിച്ചത് എന്ന് ചീഫ് സെലക്ടര്‍ പറഞ്ഞു കഴിഞ്ഞു. ചീഫ് സെലക്ടറുടെ വാക്കൂകള്‍ സാധൂകരിക്കണം എങ്കില്‍ പന്ത് പ്ലേയിങ് ഇലവനിലേക്ക് എത്തണം. 

സഞ്ജുവിനെ മൂന്നാമനായി ഇറക്കി, ശ്രേയസിനെ നാലാമനും, റിഷഭ് പന്തിനെ അഞ്ചാമനുമായി ഇറക്കി പരീക്ഷണത്തിന് രാജ്‌കോട്ടില്‍ ഇന്ത്യ തയ്യാറായേക്കും. കഴിഞ്ഞ ട്വന്റി20യില്‍ ആരാധകരുടെ വിമര്‍ശനം ഏറ്റുവാങ്ങിയ ഖലീല്‍ അഹ്മദിന് പകരം ഷര്‍ദുല്‍ താക്കൂര്‍ പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും. 

ആദ്യ ട്വന്റി20യില്‍ ഇന്ത്യയുടെ മുന്‍നിരയും മധ്യനിരയും പരാജയമായിരുന്നു. രാഹുല്‍ 17 പന്തില്‍ നിന്ന് 15 റണ്‍സ് എടുത്ത് പുറത്തായപ്പോള്‍, റണ്‍റേറ്റ് ഉയര്‍ത്താന്‍ ശ്രമിച്ച ശ്രേയസ് 22 റണ്‍സ് എടുത്ത് മടങ്ങി. 26 പന്തില്‍ നിന്നാണ് പന്ത് 27 റണ്‍സ് എടുത്തത്. രണ്ടാം ട്വന്റി20ക്ക് ഇറങ്ങുമ്പോള്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തി എങ്കിലും ഒരു മാറ്റത്തിന് ഇന്ത്യ തയ്യാറായില്ലെങ്കില്‍ വലിയ വിമര്‍ശനം ടീം മാനേജ്‌മെന്റിന് നേരെ ഉയരുമെന്ന് വ്യക്തം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com