റഫറി ചുവപ്പു കാര്‍ഡ് കാട്ടി, വാര്‍ മൊണിറ്റര്‍ അടിച്ച് തകര്‍ത്ത് താരത്തിന്റെ പ്രതിഷേധം

റഫറിയുടെ തീരുമാനത്തില്‍ അസ്വസ്ഥനായ താരം ടച്ച്‌ലൈനിന് സമീപം വെച്ചിരുന്ന വാര്‍ മൊണിറ്ററില്‍ കാലുകൊണ്ട് ഇടിച്ച ശേഷമാണ് പോയത്
റഫറി ചുവപ്പു കാര്‍ഡ് കാട്ടി, വാര്‍ മൊണിറ്റര്‍ അടിച്ച് തകര്‍ത്ത് താരത്തിന്റെ പ്രതിഷേധം

ഫറി ചുവപ്പുകാര്‍ഡ് വിധിച്ചതിന്റെ കലിപ്പില്‍ വാര്‍ മൊണിറ്ററില്‍ പ്രഹരിച്ച് എഎസ് മൊണാകോ താരം. ലീഗ് വണ്ണില്‍ സെന്റ് എറ്റിയെന്നയ്‌ക്കെതിരായ മത്സരത്തിലാണ് സംഭവം. 

ഫൗള്‍ ചെയ്തതതിന് മൊണാകോ താരം റുബെന്‍ അഗ്യിലിയറിന് റഫറി ചുവപ്പുകാര്‍ഡ് നല്‍കി. മത്സരത്തിന്റെ 90ാം മിനിറ്റിലായിരുന്നു അത്. റഫറിയുടെ തീരുമാനത്തില്‍ അസ്വസ്ഥനായ താരം ടച്ച്‌ലൈനിന് സമീപം വെച്ചിരുന്ന വാര്‍ മൊണിറ്ററില്‍ കാലുകൊണ്ട് ഇടിച്ച ശേഷമാണ് പോയത്. 

താരത്തിന്റെ പ്രതികരണത്തില്‍ ഇരു ചേരികളിലായി പിരിഞ്ഞാണ് ആരാധകരുടെ കമന്റുകള്‍. വാര്‍ തീരുമാനങ്ങള്‍ മുഴുവന്‍ അനീതിയാണെന്ന നിലപാടെടുത്ത് ഒരു വിഭാഗം റുബനെ പിന്തുണയ്ക്കുന്നു. കളിയില്‍ ഓഫ്‌സൈഡ് അല്ലാതിരുന്നിട്ടും ഓഫ് സൈഡ് വിളിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വാര്‍ മൊണിറ്ററില്‍ പ്രഹരിച്ച താരത്തിന്റെ നടപടി നന്നായെന്ന് ആരാധകര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com