വിര്‍ച്വല്‍ റിയാലിറ്റിയില്‍ മുഴുകി യുവരാജ് സിങ്, ശല്യം ചെയ്ത ഭാര്യ, പിന്നാലെ ഹസലിനെ ഞെട്ടിച്ചു

ഒന്നുമറിയാതെ നില്‍ക്കുമ്പോള്‍ യുവിയുടെ മുന്‍പില്‍ നിന്ന് മിനിറ്റുകളോളം ഓരോ ചുവടുകളുമായി വരികയാണ് ഹസല്‍
വിര്‍ച്വല്‍ റിയാലിറ്റിയില്‍ മുഴുകി യുവരാജ് സിങ്, ശല്യം ചെയ്ത ഭാര്യ, പിന്നാലെ ഹസലിനെ ഞെട്ടിച്ചു

ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള ജീവിതം ആസ്വദിക്കുകയാണ് യുവരാജ് സിങ്. വിരമിക്കല്‍ പ്രഖ്യാപനം വന്നതിന് ശേഷം സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ സജീവവുമാണ് താരം. ഇപ്പോഴിതാ, ഭാര്യയ്‌ക്കൊപ്പമുള്ള രസകരമായ വീഡിയോയാണ് യുവി പങ്കുവയ്ക്കുന്നത്. 

വിര്‍ച്വല്‍ റിയാലിറ്റി ആസ്വദിക്കുന്നതിന് ഇടയില്‍ ഹസല്‍ ശല്യപ്പെടുത്തുന്നതാണ് വീഡിയോ. ഒന്നുമറിയാതെ നില്‍ക്കുമ്പോള്‍ യുവിയുടെ മുന്‍പില്‍ നിന്ന് മിനിറ്റുകളോളം ഓരോ ചുവടുകളുമായി വരികയാണ് ഹസല്‍. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Yuvraj Singh (@yuvisofficial) on

സംഭവത്തിന്റെ വീഡിയോ യുവി ഷെയര്‍ ചെയ്തതോടെ ഭീഷണിയുമായി ഹസല്‍ എത്തി. നിങ്ങള്‍ ഇത് ഷെയര്‍ ചെയ്‌തെന്ന് വിശ്വസിക്കാനാവുന്നില്ല, ഞാന്‍ നിന്നെ കൊല്ലാന്‍ പോവുന്നു എന്നാണ് ഹസല്‍ വീഡിയോയ്ക്കടിയില്‍ കമന്റ് ചെയ്തത്. ബോളിവുഡ് താരം സാനിയ മിര്‍സയും, ടെന്നീസ് താരം പ്രീതി സിന്റയും കമന്റുമായി എത്തിയിട്ടുണ്ട്. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാരെ രൂക്ഷമായി വിമര്‍ശിച്ചുള്ള യുവിയുടെ വാക്കുകള്‍ വന്നിരുന്നു. ധോനിയുടെ ഭാവിയെ കുറിച്ച് ചോദിച്ചപ്പോള്‍ നിങ്ങളുടെ മഹാന്മാരായ സെലക്ടര്‍മാരോട് ചോദിക്കൂ എന്നായിരുന്നു യുവിയുടെ വാക്കുകള്‍. അബുദാബി ടി10 ലീഗിലാണ് യുവി ഇനി അടുത്തതായി എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com