ഇന്ത്യന്‍ സിഖ് തീര്‍ഥാടകര്‍ പാകിസ്ഥാനിലേക്ക് വരും, എന്തുകൊണ്ട് ടെന്നീസ് താരങ്ങള്‍ക്കാവില്ല? അപ്പീലുമായി പാകിസ്ഥാന്‍

ഇസ്ലാമാബാദില്‍ നിന്ന് മത്സര വേദി മാറ്റണം എന്ന ടെന്നീസ് ഫെഡറേഷന്റെ തീരുമാനത്തിനെതിരെ നല്‍കിയ അപ്പീലിലാണ് പാകിസ്ഥാന്റെ വാദം
ഇന്ത്യന്‍ സിഖ് തീര്‍ഥാടകര്‍ പാകിസ്ഥാനിലേക്ക് വരും, എന്തുകൊണ്ട് ടെന്നീസ് താരങ്ങള്‍ക്കാവില്ല? അപ്പീലുമായി പാകിസ്ഥാന്‍

ഡേവിസ് കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനായി ഇസ്ലാമാബാദിലേക്ക് എത്താനാവില്ലെന്ന ഇന്ത്യയുടെ വാദത്തിനെതിരെ പാകിസ്ഥാന്‍. ആയിരക്കണക്കിന് സിഖ് തീര്‍ഥാടകര്‍ക്ക് പാകിസ്ഥാനിലേക്ക് വരാം എങ്കില്‍ എന്തുകൊണ്ട് പത്ത് അംഗങ്ങളുള്ള ഇന്ത്യന്‍ ടെന്നീസ് ടീമിന് ആയിക്കൂട എന്നാണ് പാകിസ്ഥാന്‍ ടെന്നീസ് ഫെഡറേഷന്‍.

ഇസ്ലാമാബാദില്‍ നിന്ന് മത്സര വേദി മാറ്റണം എന്ന ടെന്നീസ് ഫെഡറേഷന്റെ തീരുമാനത്തിനെതിരെ നല്‍കിയ അപ്പീലിലാണ് പാകിസ്ഥാന്റെ വാദം. നവംബര്‍ 9ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍താപൂര്‍ സാഹിബ് ഇടനാഴിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. അന്ന് തന്നെ ഇന്ത്യയില്‍ നിന്ന് സിഖ് തീര്‍ഥാടകര്‍ കര്‍താപൂര്‍ സാഹിബ് ഗുരുദ്വാരയിലേക്ക് യാത്ര തിരിക്കും. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ഇത്. ഗുരു നാനാക്ക് ദേവിന്റെ 550ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് തീര്‍ഥാടനം.

സിഖ് തീര്‍ഥാടകര്‍ പാകിസ്ഥാനിലേക്ക് എത്തുന്നത് പരിഗണിക്കണം. ഈ സാഹചര്യത്തില്‍ എന്തു കാരണം കൊണ്ടാണ് ഡേവിസ് കപ്പിനായി പത്തംഗ ഇന്ത്യന്‍ സംഘത്തിന് പാകിസ്ഥാനിലേക്ക് വരാനാവാത്തത് എന്ന് പറയണം എന്ന് പാകിസ്ഥാന്‍ പറയുന്നു. ഡേവിസ് കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്റെ വേദി മാറ്റിക്കൊണ്ട് തിങ്കളാഴ്ചയാണ് രാജ്യാന്തര ടെന്നീസ് ഫെഡറേഷന്റെ തീരുമാനം വന്നത്.

നവംബര്‍ 29, 30 തീയതികളില്‍ മത്സരം നടത്തുമെന്നും ഐടിഎഫ് വ്യക്തമാക്കി. നിക്ഷ്പക്ഷമായ വേദി നിര്‍ദേശിക്കാന്‍ പാകിസ്ഥാന് അവകാശമില്ലെന്നും, മറ്റൊരു വേദി ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രസ്താവനയില്‍ രാജ്യാന്തര ടെന്നീസ് ഫെഡറേഷന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com