ഒക്ബചെയെ ഒഴിവാക്കി; രാഹുലും സഹദും ആദ്യ ഇലവനിൽ; മെസി ബൗളി ഏക സ്ട്രൈക്കർ

ഐഎസ്എല്ലിൽ ഒഡിഷ എഫ്സിയെ നേരിടാനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലെയിങ് ഇലവനിൽ ക്യാപ്റ്റൻ ബർതലോമ്യു ഒക്ബചെ ഇല്ല
ഒക്ബചെയെ ഒഴിവാക്കി; രാഹുലും സഹദും ആദ്യ ഇലവനിൽ; മെസി ബൗളി ഏക സ്ട്രൈക്കർ

കൊച്ചി: ഐഎസ്എല്ലിൽ ഒഡിഷ എഫ്സിയെ നേരിടാനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലെയിങ് ഇലവനിൽ ക്യാപ്റ്റൻ ബർതലോമ്യു ഒക്ബചെ ഇല്ല. മെസി ബൗളിയെ ഏക സ്ട്രൈക്കറാക്കിയാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് സ്വന്തം തട്ടകത്തിൽ കളിക്കാനിറങ്ങുന്നത്. മലയാളി താരങ്ങളായ കെപി രാഹുൽ, സഹൽ അബ്ദുൽ സമദ് എന്നിവർ ആദ്യ ഇലവനിലുണ്ട്. പകരക്കാരുടെ നിരയിലാണ് ഒക്ബചെ. രാത്രി 7.30-ന് കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് കിക്കോഫ്.

തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കു ശേഷമാണ് കേരള ടീം കളിക്കാനിറങ്ങുന്നത്. വിജയ വഴിയിലേക്ക് തിരികെയെത്താന്‍ ശ്രമിക്കുമ്പോള്‍ ബ്ലാസ്റ്റേഴ്സ് കോച്ച് എല്‍ക്കോ ഷട്ടോരിയുടെ വലിയ തലവേദന താരങ്ങളെ വിടാതെ പിന്തുടരുന്ന പരിക്കാണ്. സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ജിയാനി സുയ്‌വര്‍ലൂണിന് പരിക്കേറ്റതാണ് പുതിയ തലവേദന. പ്രതിരോധത്തിലെ കരുത്തന്‍ സന്ദേശ് ജിങ്കന്‍ പരിക്കു മൂലം നേരത്തേ തന്നെ പുറത്താണ്. മധ്യനിര താരം മരിയോ ആര്‍ക്വസും പരിക്കു മൂലം കളിക്കാനുണ്ടാകില്ല. പ്രതിരോധത്തില്‍ രാജു ഗെയ്ക്ക്വാദാകും പകരക്കാരന്‍.

ആദ്യ രണ്ട് കളിയും തോറ്റ ശേഷം മുംബൈ എഫ്സിയെ 4- 2ന് തകര്‍ത്ത ഒഡിഷ ആത്മവിശ്വാസം വീണ്ടെടുത്താണ് കൊച്ചിയിലെത്തിയിരിക്കുന്നത്. മുംബൈയ്‌ക്കെതിരായ ഇരട്ട ഗോളടക്കം മൂന്ന് ഗോളുകള്‍ നേടിയ സ്പാനിഷ് സ്ട്രൈക്കര്‍ അരിഡേന്‍ സന്റാനയുടെ മികച്ച ഫോമാണ് ഒഡിഷയുടെ പ്രതീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com