പരിക്കിലേക്ക് വീണത് ഏഴ് താരങ്ങള്‍; തകര്‍ന്നടിയാതിരിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് വിയര്‍ത്ത് കളിക്കണം

പ്രതിരോധ നിര താരം സുയിവര്‍ലൂണിന്റെ പരിക്കാണ് മഞ്ഞപ്പടയ്ക്ക് ഏറെ ആശങ്ക തീര്‍ക്കുന്നത്
പരിക്കിലേക്ക് വീണത് ഏഴ് താരങ്ങള്‍; തകര്‍ന്നടിയാതിരിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് വിയര്‍ത്ത് കളിക്കണം

കൊച്ചി: സീസണിലെ രണ്ടാം ജയം നേടി കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുമ്പോള്‍ കളിക്കാരുടെ പരിക്ക് വെല്ലുവിളി തീര്‍ക്കുന്നു. ഏഴ് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്കാണ് ഇപ്പോള്‍ പരിക്കേറ്റിരിക്കുന്നത്. ഇതോടെ പ്ലേയിങ് ഇലവനെ തെരഞ്ഞെടുക്കുന്നതില്‍ പോലും വെല്ലുവിളി നിറയുന്നു.

പ്രതിരോധ നിര താരം സുയിവര്‍ലൂണിന്റെ പരിക്കാണ് മഞ്ഞപ്പടയ്ക്ക് ഏറെ ആശങ്ക തീര്‍ക്കുന്നത്. പരിക്കോടെ ആദ്യ മത്സരങ്ങള്‍ കളിക്കാന്‍ സുയിവര്‍ലൂണ്‍ ഇറങ്ങിയെങ്കിലും ഹൈദരാബാദിനെതിരായ മത്സരത്തോടെ പരിക്ക് വഷളാവുകയായിരുന്നു. സുയിവര്‍ലൂണിന്റെ പരിക്ക് സാരമുള്ളതാണെന്നും, ആറ് മുതല്‍ എട്ട് ആഴ്ച വരെ താരത്തിന് നഷ്ടമാവുമെന്നും ബ്ലാസ്റ്റേഴ്‌സ് സ്ഥിരീകരിച്ചു.

സന്ദേശ് ജിങ്കന്‍ ഇല്ലാത്ത പ്രതിരോധ നിരയില്‍ നിന്ന് സുയിവര്‍ലൂണ്‍ കൂടി മടങ്ങുന്നത് ബ്ലാസ്‌റ്റേഴ്‌സിന് വലിയ തിരിച്ചടിയാവും. ജൈറോയ്‌ക്കൊപ്പം സെന്റര്‍ബാക്കായി രാജു ഗെയ്ക്വാദ് ലാല്‍റുവത്താര എന്നിവരിലാരെയെങ്കിലുമാവും ഇറക്കുക. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഒഡീഷയാവട്ടെ മുംബൈയെ 4-2ന് തോല്‍പ്പിച്ച ആത്മവിശ്വാസവുമായിട്ടാണ് വരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com