പൃഥ്വി ഷായ്ക്ക് പ്രത്യേക പരിഗണന; വിലക്ക് തീരുന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ ടീമില്‍ ഉള്‍പ്പെടുത്തും?

ഷായുടെ ക്ലാസ് നിങ്ങള്‍ക്ക് അറിയാമല്ലോ എന്നായിരുന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെ പ്രതികരണം
പൃഥ്വി ഷായ്ക്ക് പ്രത്യേക പരിഗണന; വിലക്ക് തീരുന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ ടീമില്‍ ഉള്‍പ്പെടുത്തും?

മുംബൈ: ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ട വിലക്ക് നേരിടുന്ന പൃഥ്വി ഷാ ഉടനെ കളിക്കളത്തിലേക്ക് തിരികെ എത്തും. വിലക്ക് തീരുന്നതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ പൃഥ്വി ഗ്രൗണ്ടിലുണ്ടാവും എന്നാണ് മുംബൈ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍.

സയിദ് മുഷ്താഖ് അലി ട്രോഫിയിലൂടെയാവും പൃഥ്വി വീണ്ടും കളി തുടങ്ങുന്നത്. നവംബര്‍ 16 മുതല്‍ പൃഥ്വി ഷായ്ക്ക് കളിക്കാനിറങ്ങാം. നവംബര്‍ 17ന് മഹാരാഷ്ട്ര പഞ്ചാബിനെ നേരിടാന്‍ ഇറങ്ങുമ്പോള്‍ പൃഥ്വി ഷാ ടീമില്‍ ഇടം നേടാനുള്ള സാധ്യതകളാണ് തെളിയുന്നത്.

വിലക്ക് മാറുന്ന അന്ന് മുതല്‍ ടീം സെലക്ഷനില്‍ പൃഥ്വിയെ പരിഗണിക്കും. ടീമില്‍ പൃഥ്വി ഷായ്ക്ക് ഇടമുണ്ടാവുമോ ഇല്ലയോ എന്നെനിക്ക് പറയാനാവില്ല. പക്ഷേ പൃഥ്വിയെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍ച്ച ചെയ്യുമെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മിലിന്ദ് രങ്കേ. ആറ് മാസത്തെ വിലക്ക് നേരിട്ട് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന താരത്തെ ഇത്ര വേഗത്തില്‍ സെലക്ഷന് പരിഗണിക്കുന്നത് എന്തിനെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍, ഷായുടെ ക്ലാസ് നിങ്ങള്‍ക്ക് അറിയാമല്ലോ എന്നായിരുന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെ പ്രതികരണം.

ഓസ്‌ട്രേലിയയിലേക്ക് പോവുന്നത് വരെ ടെസ്റ്റില്‍ ഷാ മികവ് കാണിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷമായി മുംബൈയ്ക്ക് വേണ്ടി ഷാ റണ്‍സ് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഒരു ഗ്യാപ്പ് വന്നു. ഇനി ഷാ ആദ്യം മുതല്‍ തുടങ്ങണമെന്നേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com