'മസില്‍ പവര്‍ വേണ്ട, വലിയ ശരീരം വേണ്ട, കൂറ്റന്‍ സിക്‌സ് പറത്താന്‍ ആ കോമ്പിനേഷന്‍ മതി'; തന്ത്രം പങ്കുവെച്ച് രോഹിത്‌

'മസില്‍ പവര്‍ വേണ്ട, വലിയ ശരീരം വേണ്ട, കൂറ്റന്‍ സിക്‌സ് പറത്താന്‍ ആ കോമ്പിനേഷന്‍ മതി'; തന്ത്രം പങ്കുവെച്ച് രോഹിത്‌

തുടരെ മൂന്ന് സിക്‌സുകള്‍ പറത്തി കഴിഞ്ഞപ്പോള്‍ ആറും സിക്‌സ് പറത്തുക എന്ന ചിന്തയിലേക്ക് ഞാന്‍ എത്തി

രാജ്‌കോട്ട്‌: മസിലുകളാവശ്യമില്ല നിങ്ങള്‍ക്ക് കൂറ്റന്‍ സിക്‌സുകള്‍ പറത്താന്‍. വേണ്ടത് ശക്തിയും ടൈമിങ്ങും ഒരുമിച്ച് വരുന്ന സ്‌കില്‍...രാജ്‌കോട്ടില്‍ തകര്‍ത്തുകളിച്ച് ഇന്ത്യയെ അനായാസ ജയത്തിലേക്ക് എത്തിച്ചതിന് പിന്നാലെ രോഹിത് പറയുന്നത് ഇങ്ങനെയാണ്...

തുടരെ മൂന്ന് സിക്‌സുകള്‍ പറത്തി കഴിഞ്ഞപ്പോള്‍ ആറും സിക്‌സ് പറത്തുക എന്ന ചിന്തയിലേക്ക് ഞാന്‍ എത്തി. പക്ഷേ നാലാമത്തെ ഡെലിവറി മിസ് ആയതോടെ സിംഗിള്‍ എടുക്കാം എന്ന ചിന്തയിലേക്ക് വന്നു. സിക്‌സ് പറത്താന്‍ വലിയ ശരീരവും, മസിലുകളും വേണ്ട. ചഹലിനും സിക്‌സ് പറത്താം. സിക്‌സ് പറത്താന്‍ ശക്തി മാത്രമല്ല വേണ്ടത്. ടൈമിങ്ങ് പ്രധാന ഘടകമാണ്, രോഹിത് പറയുന്നു.

പന്ത് ബാറ്റിന്റെ മധ്യത്തില്‍ കൊള്ളണം, തല അനങ്ങാതെ നില്‍ക്കണം. അങ്ങനെ സിക്‌സ് പറത്തുമ്പോള്‍ ഒന്നിലധികം ഘടകങ്ങള്‍ ഒന്നിച്ചു വരേണ്ടതുണ്ടെന്നും ചഹല്‍ ടിവിയില്‍ രോഹിത് പറഞ്ഞു. രാജ്‌കോട്ടില്‍ താന്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയത് നിരാശപ്പെടുത്തിയെന്നും രോഹിത് പറഞ്ഞു. ചെയ്‌സ് ചെയ്യുമ്പോള്‍ ടീമിന് മികച്ച തുടക്കം നല്‍കുക എന്നത് പ്രധാനമാണ്. നല്ല തുടക്കം ലഭിച്ച് താളം കണ്ടെത്തിയ ബാറ്റ്‌സ്മാന്‍ ടീമിന് വേണ്ടി കളി ജയിക്കുന്നതാണ് നമ്മള്‍ കാണുന്നത്.

ഡല്‍ഹിയില്‍ ആദ്യ ട്വന്റി20 തോറ്റതോടെ ടീമിന് സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ എന്റേയും, ടീമിന്റേയും പ്രകടനത്തില്‍ സന്തുഷ്ടനാണ് എന്ന് രോഹിത് പറയുന്നു. രാജ്‌കോട്ടില്‍ ആറ് ഫോറും ആറ് സിക്‌സും പറത്തിയാണ് രോഹിത് ശര്‍മ 85 റണ്‍സ് നേടി ടീമിനെ ജയിപ്പിച്ചു കയറ്റിയത്. 43 പന്തില്‍ 197 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ കളി. 12ാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 125ല്‍ നില്‍ക്കെയാണ് രോഹിത് മടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com