സ്റ്റംപ് ചെയ്തിട്ടും അമ്പയര്‍ നോട്ട് ഔട്ട് വിധിച്ചു, പന്ത് മറന്ന ക്രിക്കറ്റ് നിയമം ഇങ്ങനെ

വിക്കറ്റ് കീപ്പിങ്ങിന്റെ പ്രാഥമിക പാഠങ്ങള്‍ പോലും കളിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കാത്ത പന്തിനെതിരെ രൂക്ഷ വിമര്‍ശനം ആണ് ഉയരുന്നത്
സ്റ്റംപ് ചെയ്തിട്ടും അമ്പയര്‍ നോട്ട് ഔട്ട് വിധിച്ചു, പന്ത് മറന്ന ക്രിക്കറ്റ് നിയമം ഇങ്ങനെ

രാജ്‌കോട്ട്‌: നായകന് മുന്‍പില്‍ നിന്ന് നയിച്ചപ്പോള്‍ രാജ്‌കോട്ടില്‍ ജയം പിടിച്ച് ഇന്ത്യ പരമ്പരയില്‍ ഒപ്പത്തിനൊപ്പമെത്തി. 43 പന്തില്‍ നിന്ന് ആറ് ഫോറും ആറ് സിക്‌സും പറത്തി 85 റണ്‍സ് എടുത്താണ് രോഹിത്ത് ഇന്ത്യയെ അനായാസ ജയത്തിലേക്ക് എത്തിച്ചത്. രോഹിത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ് കഴിഞ്ഞാല്‍ രാജ്‌കോട്ടിലെ കളിയില്‍ ആരാധകര്‍ക്ക് പറയാനുള്ളത് പന്തിനെ കുറിച്ചാണ്.

വിക്കറ്റ് കീപ്പിങ്ങിന്റെ പ്രാഥമിക പാഠങ്ങള്‍ പോലും കളിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കാത്ത പന്തിനെതിരെ രൂക്ഷ വിമര്‍ശനം ആണ് ഉയരുന്നത്. ബംഗ്ലാദേശ് ഇന്നിങ്‌സില്‍ ലിറ്റന്‍ ദാസിനെ സ്റ്റംപ് ചെയ്ത് പുറത്താക്കാന്‍ ലഭിച്ച അവസരം വിശ്വസിക്കാനാവാത്ത വിധം പാഴാക്കുകയായിരുന്നു പന്ത്.

ലിറ്റന്‍ ദാസ് ക്രീസ് ലൈനില്‍ നിന്ന് പുറത്തായിരുന്നു, പന്ത് കൃത്യമായി തന്നെ സ്റ്റംപ് ഇളക്കുകയും ചെയ്തു. എന്നാല്‍ അമ്പയര്‍ നോട്ടൗട്ട് വിധിച്ചു. ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ ആറാം ഓവറിലായിരുന്നു സംഭവം. ചഹലിന്റെ ഡെലിവറിയില്‍ ട്രാക്കിന് പുറത്തേക്കിറങ്ങി ലിറ്റന്‍ ദാസ് ഷോട്ട് കളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ബാറ്റ് തൊടാതെ പന്ത് പന്തിന്റെ കൈളിലേക്കെത്തി. പന്ത് സ്റ്റംപ് ഇളക്കി.

എന്നാല്‍ തേര്‍ഡ് അമ്പയര്‍ വിവിധ ആംഗിളുകളിലൂടെ നോക്കിയതിന് ശേഷം നോട്ടൗട്ട് വിധിച്ചു. സ്റ്റംപിന് മുന്‍പിലേക്ക് കൈനീട്ടിയാണ് റിഷഭ് പന്ത് ബോള്‍ കളക്ട് ചെയ്തതെന്ന് റിപ്ലേകളില്‍ വ്യക്തമായതോടെയാണ് നോട്ടൗട്ട് വിധിച്ചത്. എംസിസി നിയമം 27.3.1 അനുസരിച്ച് സ്റ്റംപിന് പൂര്‍ണമായും പിന്നില്‍ നിന്നായിരിക്കണം ബോളില്‍ ആദ്യ ടച്ച് വരുത്തേണ്ടത്. അങ്ങനെയല്ലാതെ വരുന്നവ അമ്പയര്‍ക്ക് നോബോള്‍ വിളിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com