നൂറാം മത്സരത്തില്‍ രോഹിത്തിന് ക്യാപ് നല്‍കിയത് ആര്? ശ്രദ്ധിക്കാതെ പോയ നിമിഷം പങ്കുവെച്ച് രോഹിത്‌

'ഏത് ഫോര്‍മാറ്റിലായാലും രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നതാണ് എന്റെ കടമ'
നൂറാം മത്സരത്തില്‍ രോഹിത്തിന് ക്യാപ് നല്‍കിയത് ആര്? ശ്രദ്ധിക്കാതെ പോയ നിമിഷം പങ്കുവെച്ച് രോഹിത്‌

ഹര്‍മന്‍ പ്രീത് കൗറിന് ശേഷം 100 രാജ്യാന്തര ട്വന്റി20 മത്സരങ്ങള്‍ കളിക്കുന്ന താരം എന്ന നേട്ടം സ്വന്തമാക്കിയിരുന്നു രോഹിത് രാജ്‌കോട്ടില്‍. ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20യില്‍ തന്റെ നൂറാം ക്യാപ് രോഹിത്തിന് നല്‍കിയത് ആരാണെന്ന് അറിയുമോ? യുവതാരത്തിന് ആ നിമിഷം നല്‍കി കയ്യടി വാങ്ങുകയാണ് ടീം മാനേജ്‌മെന്റ്.

യുവതാരം ശിവം ദുബെയാണ് രോഹിത്തിന്റെ നൂറമത്തെ ക്യാപ് നല്‍കിയത്. ഇന്ത്യന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തിയിട്ട് ദിവസങ്ങള്‍ മാത്രം പിന്നിട്ട താരത്തെയാണ് ഇതിനായി ടീം മാനേജ്‌മെന്റ് തെരഞ്ഞെടുത്തത്. ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി20യിലായിരുന്നു ദുബെ തന്റെ അരങ്ങേറ്റ മത്സരം കളിച്ചത്.

നൂറാമത്തെ ക്യാപ് ദുബെയില്‍ നിന്ന് വാങ്ങുന്ന ഫോട്ടോകള്‍ പങ്കുവെച്ച് രോഹിത് സമൂഹമാധ്യമങ്ങളിലെത്തി. ഏത് ഫോര്‍മാറ്റിലായാലും രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നതാണ് എന്റെ കടമ. ഈ നിമിഷങ്ങളെല്ലാം ഞാന്‍ ആസ്വദിച്ചിരുന്നു. ഇനി വരും കാലങ്ങളിലും അവയെല്ലാം എന്റെ മനസിലുണ്ടാവും...രോഹിത് പറയുന്നു.

രോഹിത് അല്ലാതെ മറ്റൊരു പുരുഷ ക്രിക്കറ്റ് താരവും 100 രാജ്യാന്തര ട്വന്റി20 മത്സരങ്ങള്‍ എന്ന സംഖ്യ തൊട്ടിട്ടില്ല. ലോക ക്രിക്കറ്റില്‍ ഈ നേട്ടത്തിലേക്കെത്തുന്ന രണ്ടാമത്തെ പുരുഷ താരവുമാണ് രോഹിത്. 111 ട്വന്റി20 കളിച്ച മാലിക്കാണ് ഒന്നാമതുള്ളത്. 98 ട്വന്റി20 കളിച്ച ധോനിയാണ് മൂന്നാമത്,.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com