മുന്‍പ് പോണ്‍ ചിത്രങ്ങളിലെ നായകന്‍, ഇപ്പോള്‍ ക്രിക്കറ്റ് അമ്പയര്‍; ഇംഗ്ലണ്ട്-കീവീസ് മത്സരം നിയന്ത്രിച്ചത് ഗാര്‍ത്

ഇംഗ്ലണ്ട് നേടിയ തകര്‍പ്പന്‍ ജയത്തിന് പുറമെ രസകരമായ മറ്റൊരു സംഭവവും അവിടെയുണ്ടായി...
മുന്‍പ് പോണ്‍ ചിത്രങ്ങളിലെ നായകന്‍, ഇപ്പോള്‍ ക്രിക്കറ്റ് അമ്പയര്‍; ഇംഗ്ലണ്ട്-കീവീസ് മത്സരം നിയന്ത്രിച്ചത് ഗാര്‍ത്

നെല്‍സണ്‍: ന്യൂസിലാന്‍ഡ്-ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ട്വന്റി20 ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചാണ് കൊടിയിറങ്ങിയത്. ട്വന്റി20യിലെ തങ്ങളുടെ റെക്കോര്‍ഡ് ടോട്ടല്‍ കണ്ടെത്തിയ ഇംഗ്ലണ്ട് കീവീസിനെ എറിഞ്ഞിട്ട് വമ്പന്‍ ജയവും പിടിച്ചു. ഇംഗ്ലണ്ട് നേടിയ തകര്‍പ്പന്‍ ജയത്തിന് പുറമെ രസകരമായ മറ്റൊരു സംഭവവും അവിടെയുണ്ടായി...

പോണ്‍ ചിത്രങ്ങളിലെ മുന്‍ അഭിനേതാവാണ് നെല്‍സണില്‍ നടന്ന മൂന്നാം മത്സരത്തില്‍ നാലാം അമ്പയറായി എത്തിയത്. 51കാരനായ ഗാര്‍ത് സ്റ്റിറാറ്റായിരുന്നു കളിയിലെ ഫോര്‍ത്ത് അമ്പയര്‍. അമ്പയര്‍ എന്ന പ്രൊഫഷനിലേക്ക് എത്തുന്നതിന് മുന്‍പ് ഗാര്‍ത് പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു എന്നാണ് ബ്രിട്ടീഷ് പത്രമായ സണ്‍ ഉള്‍പ്പെടെയുള്ളവ റിപ്പോര്‍ട്ട് ചെയ്യുന്നത്...

സ്റ്റീവ് പാര്‍നെല്‍ എന്ന പേരാണ് ഈ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ അദ്ദേഹം ഉപയോഗിച്ചിരുന്നത്. എന്നാല്‍ സ്റ്റീവ് പാര്‍നലിന്റെ ചരിത്രം അറിയാമായിരുന്ന ന്യൂസിലാന്‍ഡ് താരങ്ങള്‍ ഇത് ഇംഗ്ലണ്ട് താരങ്ങളോട് പറഞ്ഞു. ക്രിക്കറ്റിലെ അമ്പയറാവുന്നതിന് മുന്‍പ് ഗോള്‍ഫിലും ഇദ്ദേഹം കൈവെച്ചിട്ടുണ്ട്...

ന്യൂസിലാന്‍ഡിലെ പ്രൊഫഷണല്‍ ഗോള്‍ഫ് ഫീല്‍ഡുകളില്‍ ഗാര്‍ത് നിറഞ്ഞിരുന്നു. പോണ്‍ സിനിമാ താരം എന്ന തന്റെ പഴയ ചരിത്രം പുറത്തുവിട്ട ന്യൂസിലാന്‍ഡ് ഗോള്‍ഫ് താരങ്ങളെ ഗാര്‍ത് അധിക്ഷേപിച്ചിരുന്നു. അതോടെ ഗോള്‍ഫിനോട് വിടപറഞ്ഞു. പിന്നാലെയാണ് ക്രിക്കറ്റിലേക്ക് എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com