വമ്പന്‍ അബദ്ധങ്ങള്‍ തുടരുന്ന റിഷഭ് പന്ത്; ഉപദേശവുമായി സംഗക്കാര

ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20യില്‍ ലിറ്റന്‍ ദാസിനെ സ്റ്റംപ് ചെയ്യവെ പന്തിന് അബദ്ധം പറ്റിയിരുന്നു
വമ്പന്‍ അബദ്ധങ്ങള്‍ തുടരുന്ന റിഷഭ് പന്ത്; ഉപദേശവുമായി സംഗക്കാര

ഫോം കണ്ടെത്താന്‍ സാധിക്കാത്തതിന് ഒപ്പം വിക്കറ്റിന് പിന്നില്‍ വമ്പന്‍ അബദ്ധങ്ങള്‍ ചെയ്തു കൂട്ടുകയുമാണ് യുവതാരം റിഷഭ് പന്ത്. വിമര്‍ശനങ്ങള്‍ താരത്തിന് നേര്‍ക്ക് ഉയരുന്നതിന് ഇടയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പരെ ഉപദേശിച്ചെത്തുകയാണ് ലങ്കന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കുമാര്‍ സംഗക്കാര.

വിക്കറ്റിന് പിന്നിലായാലും, ബാറ്റ് ചെയ്യുമ്പോഴായാലും കാര്യങ്ങള്‍ ലളിതമായി കാണാനാണ് പന്തിനോട് സംഗക്കാര പറയുന്നത്. കാര്യങ്ങളെ ലളിതമായി കണ്ട്, പോരായ്മയുള്ള വശങ്ങള്‍ കണ്ടെത്തുകയാണ് പന്ത് ചെയ്യേണ്ടത്. പോരായ്മയുള്ള മേഖലകളില്‍ കഠിനാധ്വാനം ചെയ്ത് വരണം. പദ്ധതികള്‍ തയ്യാറാക്കണം. സമ്മര്‍ദ്ദത്തിന് അടിമപ്പെടാതിരിക്കുക എന്നതാണ് ഈ സാഹചര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്നും സംഗക്കാര പറയുന്നു.

ടീമുമായി ബന്ധപ്പെട്ട ആരെങ്കിലും പന്തിനോട് സംസാരിക്കണം. പന്തില്‍ നിന്ന് സമ്മര്‍ദ്ദം നീക്കുകയും, പന്തിന്റെ ശൈലിയില്‍ കളിക്കാന്‍ അനുവദിക്കുകയും വേണം. വിക്കറ്റിന് പിന്നില്‍ അടുക്കും ചിട്ടയുമുണ്ടാവണം. അത് ആത്മവിശ്വാസം വര്‍ധിപ്പിക്കും എന്നും സംഗക്കാര ചൂണ്ടിക്കാണിക്കുന്നു.

ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20യില്‍ ലിറ്റന്‍ ദാസിനെ സ്റ്റംപ് ചെയ്യവെ പന്തിന് അബദ്ധം പറ്റിയിരുന്നു. സ്റ്റംപിന് മുന്‍പില്‍ വെച്ച് പന്ത് ബോള്‍ കളക്റ്റ് ചെയ്തു. എംസിസി നിയമപ്രകാരം സ്റ്റംപിന് പിന്നില്‍ വെച്ചാവണം ബാറ്റ്‌സ്മാനും പന്തും തമ്മില്‍ സ്റ്റംപ് ചെയ്യുമ്പോള്‍ ആദ്യ ടച്ച് വരേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com