ഗ്രൗണ്ട് കയ്യടക്കും ഭീകരന്മാരായി 'ശലഭങ്ങള്‍', മാസ്‌ക് ധരിച്ച് വിന്‍ഡിസ് താരങ്ങളുടെ പ്രതിരോധം; ഇന്ത്യയ്ക്ക് നാണക്കേടെന്ന് വിമര്‍ശനം

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യവെ മാസ്‌ക് ധരിച്ചാണ് വിന്‍ഡിസ് താരങ്ങള്‍ നിന്നത്.
ഗ്രൗണ്ട് കയ്യടക്കും ഭീകരന്മാരായി 'ശലഭങ്ങള്‍', മാസ്‌ക് ധരിച്ച് വിന്‍ഡിസ് താരങ്ങളുടെ പ്രതിരോധം; ഇന്ത്യയ്ക്ക് നാണക്കേടെന്ന് വിമര്‍ശനം

ലഖ്‌നൗ: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണമാണ് ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ട്വന്റി20യില്‍ ആശങ്ക തീര്‍ത്തത്. എന്നാല്‍ ലഖ്‌നൗവിലെ എക്‌ന സ്റ്റേഡിയം വെസ്റ്റ് ഇന്‍ഡീസ്-അഫ്ഗാനിസ്ഥാന്‍ ഏകദിനത്തിന് വേദിയായപ്പോഴും കളിക്കാര്‍ ഗ്രൗണ്ടില്‍ നിന്നത് മാസ്‌ക് ധരിച്ച്...അവിടെ വില്ലനായത് പ്രാണികളാണ്...

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യവെ മാസ്‌ക് ധരിച്ചാണ് വിന്‍ഡിസ് താരങ്ങള്‍ നിന്നത്. ചെറുപ്രാണികള്‍ നിറഞ്ഞതോടെയായിരുന്നു ഇത്. രാത്രി മത്സരങ്ങളില്‍ ഇന്ത്യയില്‍ പ്രാണികള്‍ കളി കയ്യടക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണവുമായി ഇത്..

ജാസന്‍ ഹോള്‍ഡര്‍, നിക്കോളാസ് പൂരന്‍, പൊള്ളാര്‍ഡ് എന്നിവര്‍ കളിയിലെ ഭൂരിഭാഗം സമയവും മാസ്‌ക് ധരിച്ചു. ഇങ്ങനെ പോയാല്‍ ശലഭങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് മത്സരം നിര്‍ത്തി വയ്‌ക്കേണ്ടി വരുന്ന സാധ്യത ഇന്ത്യയില്‍ വിദൂരത്തല്ലെന്നാണ് ആരാധകര്‍ പറയുന്നത്.

കളിയിലേക്ക് എത്തിയാല്‍, 247 റണ്‍സ് പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ 200 റണ്‍സിന് ഓള്‍ ഔട്ടായി. രണ്ടാം ഏകദിനത്തില്‍ 47 റണ്‍സിന്റെ ജയം പിടിച്ച് മൂന്ന് ഏകദിനങ്ങളുടെ പരമ്പര വിന്‍ഡിസ് സ്വന്തമാക്കി. 50 പന്തില്‍ നിന്നും 67 റണ്‍സ് എടുത്ത പൂരനാണ് മാന്‍ ഓഫ് ദി മാച്ച്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com