രോഹിത് ശര്‍മയെ പിന്തള്ളിയ ചെറുപ്പം; 15കാരിയുടെ തകര്‍പ്പനടിയില്‍ ഇന്ത്യയ്ക്ക് ജയം, റെക്കോര്‍ഡുകള്‍ തകര്‍ത്ത് മന്ദാനയും ഷഫലിയും

വിന്‍ഡിസിനെതിരായ ആദ്യ ട്വന്റി20യില്‍ 49 പന്തില്‍ 73 റണ്‍സാണ് ഷഫലി അടിച്ചെടുത്തത്
രോഹിത് ശര്‍മയെ പിന്തള്ളിയ ചെറുപ്പം; 15കാരിയുടെ തകര്‍പ്പനടിയില്‍ ഇന്ത്യയ്ക്ക് ജയം, റെക്കോര്‍ഡുകള്‍ തകര്‍ത്ത് മന്ദാനയും ഷഫലിയും

ഫലി വര്‍മ...ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ നെക്‌സ്റ്റ് ബിഗ് തിങ് എന്ന വിശേഷണവും സ്വന്തമാക്കി കടന്നുവന്ന 15കാരി...രാജ്യാന്തര ക്രിക്കറ്റില്‍ അര്‍ധശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം എന്ന നേട്ടം സ്വന്തമാക്കി കഴിഞ്ഞു...വരും നാളുകള്‍ ഇനി തന്റേതാണെന്ന പ്രഖ്യാപനവും.

വിന്‍ഡിസിനെതിരായ ആദ്യ ട്വന്റി20യില്‍ 49 പന്തില്‍ 73 റണ്‍സാണ് ഷഫലി അടിച്ചെടുത്തത്. ഷഫലിയുടെ ഇന്നിങ്‌സിന്റെ ബലത്തില്‍ നിശ്ചിത ഓവറില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് കണ്ടെത്തി. 15 വയസും 285 ദിവസവും പിന്നിട്ടപ്പോഴാണ് ഷഫലി റെക്കോര്‍ഡ് തന്റെ പേരിലാക്കി അര്‍ധശതകം കുറിച്ചത്.

ലോക ക്രിക്കറ്റില്‍ ട്വന്റി20യില്‍ അര്‍ധ ശതകം നേടുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരം എന്ന നേട്ടവും ഷഫലി സ്വന്തമാക്കി. യുഎഇയുടെ കെ എക്‌ഡേജാണ് ഇവിടെ ഒന്നാമത്. 15 വയസും 267 ദിവസവുമുള്ളപ്പോഴാണ് എക്‌ഡേജ് ട്വന്റി20യില്‍ അര്‍ധശതകം നേടിയത്. ട്വന്റി20യില്‍ അര്‍ധശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് രോഹിത്തിനെ മറികടന്ന് ഷഫലി സ്വന്തമാക്കുന്നു.

വിന്‍ഡിസിനെതിരെ മന്ദാനയ്‌ക്കൊപ്പം ചേര്‍ന്ന് 143 റണ്‍സിന്റെ കൂട്ടുകെട്ടും ഷഫലി തീര്‍ത്തു. ട്വന്റി20യില്‍ ഇന്ത്യന്‍ സംഘത്തിന്റെ ഉയര്‍ന്ന കൂട്ടുകെട്ടാണ് ഇത്. വിന്‍ഡിസിനെ 101 റണ്‍സില്‍ ഒതുക്കി ഇന്ത്യന്‍ പട ജയം പിടിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com