ധോനിയുടെ  ആക്രോശച്ചൂടില്‍ കുരുത്ത താരം; 3.2-6-7ലേക്ക് എത്തിയ ദീപക് ചഹറിന്റെ യാത്ര

'അന്ന് താന്‍ തഴഞ്ഞ താരമാണ് ഇങ്ങനെ തകര്‍ത്ത് കളിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് ഒന്ന് കുഴങ്ങിയിട്ടുമുണ്ടാവും..'
ധോനിയുടെ  ആക്രോശച്ചൂടില്‍ കുരുത്ത താരം; 3.2-6-7ലേക്ക് എത്തിയ ദീപക് ചഹറിന്റെ യാത്ര

3.2-0-7-6 എന്ന ഫിഗര്‍ ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകളെ ഇപ്പോഴും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ മുന്‍ താരം ഗ്രെഗ് ചാപ്പലിന്റെ മുന്‍പിലേക്കും ഈ കണക്ക് വന്നിട്ടുണ്ടാവും. അന്ന് താന്‍ തഴഞ്ഞ താരമാണ് ഇങ്ങനെ തകര്‍ത്ത് കളിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് ഒന്ന് കുഴങ്ങിയിട്ടുമുണ്ടാവും...

2008ല്‍ ഗ്രെഗ് ചാപ്പല്‍ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അക്കാദമി ഡയറക്ടറായിരിക്കുന്ന സമയമാണ് ദീപക് ചഹറിനെ തഴയുന്നത്. രാജസ്ഥാന്റെ 50 അംഗ ടീമില്‍ നിന്ന് ചാപ്പല്‍ ചഹറിനെ ഒഴിവാക്കുകയായിരുന്നു. വിമര്‍ശനങ്ങള്‍, പരിക്ക്, അകന്ന് പോവുന്ന അവസരങ്ങള്‍....പക്ഷേ, കഠിനാധ്വാനത്തിലൂടെ എല്ലാം എത്തിപ്പിടിക്കാന്‍ ദീപക് ചഹറിനായി...

അന്ന് എന്നെ തിരികെ അയച്ചത് മുതലാണ് ഞാന്‍ നന്നായി കളിച്ചു തുടങ്ങിയത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഞാന്‍ രഞ്ജി ട്രോഫി കളിച്ചു. ഗ്രെഗ് ചാപ്പലിന്റെ വാക്കുകള്‍ എന്നിലെ ഏറ്റവും മികച്ചതെല്ലാം പുറത്തെടുക്കാന്‍ സഹായിച്ചു. ബൗളിങ് ആക്ഷനിലും, ഫിറ്റ്‌നസിലുമെല്ലാം ശ്രദ്ധിച്ചു. ഇപ്പോള്‍ എന്റെ വേഗമേറിയ ഡെലിവറി 140ലേക്കെത്തി...തന്റെ യാത്രയെ കുറിച്ച് 2015ല്‍ ചഹര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. 

രഞ്ജിയിലും, സയിദ് മുഷ്താഖ് അലിയിലും മികവ് കാട്ടിയതോടെ ഐപിഎല്‍ റഡാറിലേക്ക് ചഹറെത്തി. 80 ലക്ഷം രൂപയ്ക്കാണ് ദീപക് ചഹറിനെ ചെന്നൈ സ്വന്തമാക്കിയത്. ധോനിയുടെ കീഴില്‍ തന്റെ മികവിന്റെ സൂചനകള്‍ ചഹര്‍ നല്‍കി. ആദ്യ സീസണില്‍ വിക്കറ്റ് നേട്ടം 10 ആയിരുന്നത് പിന്നാലെ 22ലേക്ക് ചഹര്‍ എത്തിച്ചു. 

എന്നാല്‍ ദീപക് ചഹറിന് നേര്‍ക്ക് ആഞ്ഞടിക്കുന്ന ധോനിയുടെ വീഡിയോ ആരാധകര്‍ക്ക് മുന്‍പിലേക്കെത്തി. ആ സമയം നായകന് ദേഷ്യം വരിക സ്വാഭാവികം എന്നായിരുന്നു ദീപക് അതിനോട് പ്രതികരിച്ചത്. 18ാം വയസില്‍ ചാപ്പലില്‍ നിന്ന് നേരിട്ട ആഘാതവും, ഐപിഎല്ലില്‍ ധോനിയില്‍ നിന്നേറ്റ ആക്രോഷ ചൂടും രാജ്യാന്തര ക്രിക്കറ്റിലേക്കിറങ്ങാന്‍ ദീപക് ചഹറിനെ പ്രാപ്തനാക്കി. 

നാല് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി 6 വിക്കറ്റ്...സ്വപ്‌നം കാണുന്ന കാര്യമാണ് അത്...കഠിനാധ്വാനം ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്തത്...ദൈവത്തിന്റെ സഹായം കൊണ്ടാണ് ഞാന്‍ ഇവിടെ വരെ എത്തിയത്. നിര്‍ണായക ഓവറുകള്‍ ഞാന്‍ ബൗള്‍ ചെയ്യേണ്ടി വരുമെന്ന് പറഞ്ഞിരുന്നു. ടീം മാനേജ്‌മെന്റ് അങ്ങനെയൊരു ഉത്തരവാദിത്വം നല്‍കിയതിലാണ് സന്തോഷമെന്നും ദീപക് ചഹര്‍ പറയുന്നു....
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com