17ാം വയസില്‍ ആര്‍ത്തവം നിലച്ചു, അസ്ഥികള്‍ പൊട്ടി; ലോകോത്തര കോച്ചിനും വമ്പന്‍ പ്രോജക്ടിനുമെതിരെ യുവ അത്‌ലറ്റ്

പ്രകടനം മെച്ചപ്പെടുത്തുന്നതിനായി നിരന്തരം ഉത്തേജക മരുന്നുകള്‍ പരിശീലകന്‍ നിര്‍ബന്ധിച്ച് കഴിപ്പിച്ചു
17ാം വയസില്‍ ആര്‍ത്തവം നിലച്ചു, അസ്ഥികള്‍ പൊട്ടി; ലോകോത്തര കോച്ചിനും വമ്പന്‍ പ്രോജക്ടിനുമെതിരെ യുവ അത്‌ലറ്റ്

ന്യൂയോര്‍ക്ക്: ഉത്തേജക മരുന്നുകള്‍ നിരന്തരം കഴിപ്പിച്ചതിലൂടെ തന്റെ സ്ത്രീത്വവും, കൗമാരവുംസ ബാല്യവുമെല്ലാം താളം തെറ്റിച്ചെന്ന ആരോപണവുമായി യുവ അത്‌ലറ്റ് മേരി കെയ്ന്‍. അമേരിക്കയിലെ നൈക്കി ഒറിഗണ്‍ പ്രൊജക്ടിന് എതിരേയും ലോകോത്തര താരങ്ങളുടെ പരിശീലകനായ ആല്‍ബര്‍ട്ടോ സലാസറിനെതിരേയും ഗുരുതര ആരോപണങ്ങളുമായാണ് മേരി കെയ്ന്‍ രംഗത്തെത്തുന്നത്. 

23കാരിയായ മേരി കെയ്ന്‍ ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ച് കഴിഞ്ഞു. പ്രകടനം മെച്ചപ്പെടുത്തുന്നതിനായി നിരന്തരം ഉത്തേജക മരുന്നുകള്‍ പരിശീലകന്‍ നിര്‍ബന്ധിച്ച് കഴിപ്പിച്ചു. ഇതിലൂടെ പതിനേഴാം വയസില്‍ തന്റെ ആര്‍ത്തവം നിലച്ചു. അസ്ഥികള്‍ പല തവണ പൊട്ടി നിരന്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ താന്‍ നേരിട്ടുവെന്നും യുവതാരം പറയുന്നു. 

കെയ്‌നിന്റെ ആരോപണങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നത് എന്നും അന്വേഷണം നടത്തുമെന്നും നൈക്കി വ്യക്തമാക്കി. ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മേരി കെയ്ന്‍ എത്തിയത്. എന്നാല്‍, ഈ വര്‍ഷം ഏപ്രില്‍ ഒറിഗണ്‍ പ്രോജക്ടില്‍ ചേരാന്‍ ഇവര്‍ വീണ്ടും താത്പര്യം പ്രകടിപ്പിച്ചിരുന്നു എന്നും, ആ സമയം ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നും ചൂണ്ടിക്കാട്ടിയില്ലെന്നും നൈക്കി പത്രക്കുറിപ്പില്‍ പറയുന്നു. 

മോ ഫറ, സിഫാന്‍ ഹസ്സന്‍, ക്ലോസ്റ്റര്‍ ഹാഗന്‍ എന്നിങ്ങനെ ലോകോത്തര താരങ്ങളെ പരിശീലിപ്പിച്ച കോച്ച് സലാസറിന് എതിരെയാണ് മേരി കെയ്ന്‍ ആരോപണം ഉന്നയിക്കുന്നത്. ഉത്തേജക മരുന്നു ഉപയോഗിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് നാല് വര്‍ഷത്തേക്ക് സലാസറിനെ വിലക്കിയിരുന്നു. ഒറിഗണ്‍ പ്രോജ്ക്ട് അവസാനിപ്പിക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com