ബാറ്റിലും രണ്ട് പാഡിലും, പിന്നെ സ്റ്റംപിലും; സ്റ്റാര്‍ക്ക് വിക്കറ്റ് വീഴ്ത്തിയ വിധം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

ഗേറ്റ് തുറന്ന് സ്റ്റാര്‍ക്ക് ഒരുവിധം അകത്ത് കടന്നൂ എന്നാണ് വീഡിയോയ്‌ക്കൊപ്പം ക്രിക്കറ്റ് ഓസ്‌ട്രേലിയ കുറിച്ചത്
ബാറ്റിലും രണ്ട് പാഡിലും, പിന്നെ സ്റ്റംപിലും; സ്റ്റാര്‍ക്ക് വിക്കറ്റ് വീഴ്ത്തിയ വിധം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

ഷെഫീല്‍ഡ് ഷീല്‍ഡില്‍ മിച്ചല്‍ സ്റ്റാര്‍ക് വിക്കറ്റ് വീഴ്ത്തിയ വിധം കണ്ട് ഞെട്ടുകയാണ് ക്രിക്കറ്റ് ലോകം. ബാറ്റിലും, ഇരു കാലുകളിലെ പാഡിലും തൊട്ടാണ് പന്ത് സ്റ്റംപ് കുലുക്കിയത്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ ജോഷ് ഫിലിപ്പെയെ പുറത്താക്കാനായിരുന്നു സ്റ്റാര്‍ക്കിന്റെ ഷാര്‍പ്പ് ഡെലിവറി എത്തിയത്. 

14ാം ഓവറിലാണ് സ്റ്റാര്‍ക്കിന്റെ തകര്‍പ്പന്‍ ഡെലിവറി വന്നത്. ബാറ്റിലും, രണ്ട് പാഡിലും, സ്റ്റംപിലേക്കും...ഗേറ്റ് തുറന്ന് സ്റ്റാര്‍ക്ക് ഒരുവിധം അകത്ത് കടന്നൂ എന്നാണ് വീഡിയോയ്‌ക്കൊപ്പം ക്രിക്കറ്റ് ഓസ്‌ട്രേലിയ കുറിച്ചത്. 

ആ വിക്കറ്റ് വീണ വീഡിയോ പങ്കുവെച്ച് ഐസിസിയും എത്തി. എന്ത് മായാവിദ്യയാണ് അതെന്നാണ് ഐസിസി ചോദിച്ചത്.

ന്യൂ വെല്‍സിന് വേണ്ടി ഫിലിപ്പെയെ സ്റ്റാര്‍ക്ക് മടക്കുമ്പോള്‍ 15 റണ്‍സ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. നേരത്തെ സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറി ബലത്തില്‍ ന്യൂ വേല്‍സ് മികച്ച സ്‌കോര്‍ കണ്ടെത്തിയിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 444 റണ്‍സില്‍ നില്‍ക്കെയാണ് ന്യൂ വേല്‍സ് ഡിക്ലയര്‍ ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com