ഉടന്‍ വരുന്നൂ, രോഹിത് ശര്‍മയുടെ സൂപ്പര്‍ ഹീറോ സീരീസ്; 264ല്‍ രോഹിത് പറത്തിയ സിക്‌സുകള്‍ കഥ പറയും

9 സിക്‌സും, 33 ഫോറുമായിരുന്നു ചരിത്രം കുറിച്ച ഇന്നിങ്‌സില്‍ രോഹിത്തിന്റെ ബാറ്റില്‍ നിന്നും വന്നത്
ഉടന്‍ വരുന്നൂ, രോഹിത് ശര്‍മയുടെ സൂപ്പര്‍ ഹീറോ സീരീസ്; 264ല്‍ രോഹിത് പറത്തിയ സിക്‌സുകള്‍ കഥ പറയും

വെടിക്കെട്ടിന്റെ ഓര്‍മയിലായിരുന്നു ക്രിക്കറ്റ് ലോകം കഴിഞ്ഞ ദിവസം...ചരിത്രം തിരുത്തിയെഴുതി രോഹിത് 264 തൊട്ടതിന്റെ ഓര്‍മയില്‍ ആരാധകര്‍ നില്‍ക്കെ മറ്റൊരു സര്‍പ്രൈസ് കൂടി ക്രിക്കറ്റ് ലോകത്തിന് മുന്‍പിലേക്കെത്തി. ഹിറ്റ്മാന്റെ സൂപ്പര്‍ ഹീറോ ഇന്നിങ്‌സില്‍ നിന്ന് ഒരു സീരീസ്...

2014 നവംബര്‍ 13നാണ് ഏകദിന ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ഇന്നിങ്‌സുകളില്‍ ഒന്ന് പിറന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം ആ ഇന്നിങ്‌സിന്റെ ഓര്‍മ ഓരോന്നായി പങ്കുവയ്ക്കവെ, നെറ്റ്ഫ്‌ലിക്‌സ് ആണ് ആ സര്‍പ്രൈസ് പൊട്ടിച്ചത്. അന്ന് രോഹിത് ശര്‍മ പറത്തിയ സിക്‌സുകളില്‍ ഗ്യാലറിയില്‍ പന്ത് കൊണ്ട ഓരോരുത്തര്‍ക്കും സൂപ്പര്‍ പവര്‍ ലഭിക്കുന്നതാണ് സംഭവം. 

നെറ്റ്ഫ്‌ലിക്‌സിന്റെ ട്വീറ്റിന് പിന്നാലെ സംഭവം സത്യമാണോ എന്ന് ആരാഞ്ഞ് രോഹിത്തിന്റെ അടുത്തേക്കും ആരാധകരെത്തി. ഉടന്‍ വരുന്നു എന്ന് പറഞ്ഞാണ് രോഹിത് ശര്‍മ പ്രതികരിച്ചത്. 9 സിക്‌സും, 33 ഫോറുമായിരുന്നു ചരിത്രം കുറിച്ച ഇന്നിങ്‌സില്‍ രോഹിത്തിന്റെ ബാറ്റില്‍ നിന്നും വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com