വന്നു, കണ്ടു, കീഴടക്കി; സ്ലാട്ടന്‍ അമേരിക്ക വിട്ടു, ഇനി ഇറ്റാലിയന്‍ സൂപ്പര്‍ ക്ലബില്‍? 

2018ലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നും ഇബ്ര എല്‍എ ഗ്യാലക്‌സിയിലേക്ക് പോവുന്നത്
വന്നു, കണ്ടു, കീഴടക്കി; സ്ലാട്ടന്‍ അമേരിക്ക വിട്ടു, ഇനി ഇറ്റാലിയന്‍ സൂപ്പര്‍ ക്ലബില്‍? 

എല്‍എ ഗ്യാലക്‌സിയോട് വിടപറഞ്ഞ് സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്. അമേരിക്കയില്‍ നിന്നും തിരിക്കുന്ന ഇബ്രാഹിമോവിച്ച് പക്ഷേ തന്റെ ഭാവി സംബന്ധിച്ച സൂചനയൊന്നും ആരാധകര്‍ക്ക് നല്‍കുന്നില്ല. സീരി എയിലേക്ക് താരം മടങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്റര്‍ മിലാന്‍, ബോലോഗ്ന എന്നീ ക്ലബുകളെ ഇബ്രാഹിമോവിച്ചുമായി ബന്ധപ്പെടുത്തി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2018ലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നും ഇബ്ര എല്‍എ ഗ്യാലക്‌സിയിലേക്ക് പോവുന്നത്. അമേരിക്കന്‍ ടീമിന് വേണ്ടി 56 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ താരം 53 വട്ടം വല കുലുക്കി. 

എംഎല്‍എസ് കപ്പ് പ്ലേഓഫില്‍ ലോസ് ആഞ്ചലസ് എഫ്‌സിക്കെതിരെയായിരുന്നു ഇബ്രാഹിമോവിച്ചിന്റെ എല്‍എ ഗ്യാലക്‌സിക്കെതിരായ അവസാന മത്സരം. പക്ഷേ തന്റെ അവസാന മത്സരത്തില്‍ ടീമിനെ ജയത്തിലേക്ക് എത്തിക്കാന്‍ താരത്തിനായില്ല. എല്‍എ ഗ്യാലക്‌സിയോട് വിട പറഞ്ഞ് സ്ലാട്ടന്‍ സമൂഹമാധ്യമങ്ങളില്‍ എത്തി. 

വന്നു, കണ്ടു, കീഴടക്കി എന്നാണ് ഇബ്രാഹിമോവിച്ച് പറയുന്നത്. ജീവിച്ചിരിക്കുന്നു എന്ന തോന്നല്‍ വീണ്ടും നല്‍കിയതിന് നന്ദി എന്നാണ് എല്‍എ ഗ്യാലക്‌സിയോട് സ്ലാട്ടന്‍ പറയുന്നത്. നിങ്ങള്‍ സ്ലാട്ടനെ ആഗ്രഹിത്തു. ഞാന്‍ സ്ലാട്ടനെ നല്‍കി. നിങ്ങള്‍ക്ക് സ്വാഗതം...കഥ തുടരുന്നു, തിരികെ പോയ് ബേസ്‌ബോള്‍ കാണൂ എന്നാണ് സ്ലാട്ടന്‍ കുറിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com