വീണ്ടും നിരാശപ്പെടുത്തി സഞ്ജു, അടിച്ചു കളിച്ച് തുടങ്ങവെ വീണു; കേരളത്തെ തുണച്ചത് ഉത്തപ്പയുടെ തകര്‍പ്പന്‍ കളി 

ഇന്ത്യന്‍ ടീമില്‍ നിന്ന് തിരികെ എത്തി ത്രിപുരയ്‌ക്കെതിരെ സഞ്ജു ഇറങ്ങിയെങ്കിലും അവിടെ 12 റണ്‍സ് എടുത്ത് സഞ്ജു പുറത്തായിരുന്നു
വീണ്ടും നിരാശപ്പെടുത്തി സഞ്ജു, അടിച്ചു കളിച്ച് തുടങ്ങവെ വീണു; കേരളത്തെ തുണച്ചത് ഉത്തപ്പയുടെ തകര്‍പ്പന്‍ കളി 

തിരുവനന്തപുരം: സഞ്ജുവില്‍ നിന്നും വീണ്ടും നിരാശാജനകമായ പ്രകടനം. സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു വിദര്‍ഭയ്‌ക്കെതിരെ 9 റണ്‍സിന് പുറത്തായി. ഇന്ത്യന്‍ ടീമില്‍ നിന്ന് തിരികെ എത്തിയതിന് പിന്നാലെ കളിച്ച രണ്ട് കളിയിലും താളം കണ്ടെത്താന്‍ സഞ്ജുവിനായിട്ടില്ല. 

ഇന്ത്യന്‍ ടീമില്‍ നിന്ന് തിരികെ എത്തി ത്രിപുരയ്‌ക്കെതിരെ സഞ്ജു ഇറങ്ങിയെങ്കിലും അവിടെ 12 റണ്‍സ് എടുത്ത് സഞ്ജു പുറത്തായിരുന്നു. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയില്‍ ഉള്‍പ്പെട്ടിട്ടും ഒരു മത്സരത്തില്‍ പോലും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടാത്തതിന്റെ നിരാശയില്‍ നില്‍ക്കുമ്പോഴാണ് സഞ്ജുവിന്റെ മോശം കളിയും വരുന്നത്. 

വിദര്‍ഭയ്‌ക്കെതിരെ 5 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറി നേടി അടിച്ചു കളി ആരംഭിക്കുമ്പോള്‍ തന്നെ സഞ്ജുവിന്റെ വിക്കറ്റ് വീഴുകയായിരുന്നു. തുടരെ വിക്കറ്റ് വീണ് കേരളം സമ്മര്‍ദ്ദത്തിലായെങ്കിലും നായകന്‍ റോബിന്‍ ഉത്തപ്പ തകര്‍ത്തടിച്ചതോടെ കേരളം മാന്യമായ സ്‌കോര്‍ കണ്ടെത്തി. 39 പന്തില്‍ നിന്ന് രണ്ട് ഫോറും 5 സിക്‌സും പറത്തി ഉത്തപ്പ 69 റണ്‍സ് നേടി. ഇതോടെ 20 ഓവറില്‍ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സിലേക്കെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com