മെസിയുണ്ട്, നെയ്മറില്ല; വീണ്ടും ബ്രസീൽ- അർജന്റീന ക്ലാസിക്ക്; സൂപ്പർ പോരാട്ടം ഇന്ന്

ഇന്ന് നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ പോരാട്ടത്തിലാണ് ലാറ്റിനമേരിക്കൻ അതികായർ ഏറ്റുമുട്ടത്
മെസിയുണ്ട്, നെയ്മറില്ല; വീണ്ടും ബ്രസീൽ- അർജന്റീന ക്ലാസിക്ക്; സൂപ്പർ പോരാട്ടം ഇന്ന്

റിയാദ്: ഫുട്ബോൾ ലോകത്തിന് ആവേശം പകരാൻ വീണ്ടുമൊരു ബ്രസീൽ- അർജന്റീന പോരാട്ടം. ഇന്ന് നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ പോരാട്ടത്തിലാണ് ലാറ്റിനമേരിക്കൻ അതികായർ ഏറ്റുമുട്ടത്. വിലക്കിന് ശേഷം മെസി കളിക്കാനിറങ്ങുന്ന ആദ്യ അന്താരാഷ്ട്ര പോരാട്ടമാണിത് എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. റിയാദിലെ കിങ് സൗദ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 10.30നാണ് സൂപ്പർ പോരാട്ടം.

കോപ്പ അമേരിക്ക കീരിട ജേതാക്കളായ ബ്രസീൽ സൂപ്പർ താരം നെയ്മറില്ലാതെയാണ് ഇറങ്ങുന്നത്. അവസാനം കളിച്ച നാല് സൗഹൃദ മത്സരങ്ങളിൽ മൂന്ന് സമനിലയും ഒരു തോൽവിയുമാണ് ഫലം. അവസാന കളിയിൽ നൈജീരിയയോട് 1-1ന് സമനില വഴങ്ങിയാണ് ബ്രസീലെത്തുന്നത്.

പരിശീലകൻ ലണയൽ സ്കലോനിക്ക് കീഴിൽ അർജന്റീന യുവ നിര മികവ് തെളിയിക്കുന്നുണ്ട്. മെസിയുടെ തിരിച്ചു വരവ് ടീമിന്റെ ശക്തി കൂടും. അവസാനം കളിച്ച നാല് കളികളിൽ രണ്ട് വീതം ജയവും സമനിലയുമാണ് ടീമിനുള്ളത്. ഇക്വഡോറിനെതിരെ 6-1ന്റെ കൂറ്റൻ വിജയം നൽകിയ ആത്മവിശ്വാസത്തിന്റെ ബലത്തിൽ കൂടിയാണ് ടീമെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com