കുരുതി തുടങ്ങി മുഹമ്മദ് ഷമി; ഇന്ത്യ ഇന്നിങ്‌സ് ജയത്തിന്റെ വക്കില്‍, വിയര്‍ത്ത് നൂറ് കടന്ന് ബംഗ്ലാദേശ്

മൂന്നാം ദിനം 345 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ ബംഗ്ലാദേശിന്റെ നാല് വിക്കറ്റുകള്‍ ആദ്യ സെഷനില്‍ വീണിരുന്നു
കുരുതി തുടങ്ങി മുഹമ്മദ് ഷമി; ഇന്ത്യ ഇന്നിങ്‌സ് ജയത്തിന്റെ വക്കില്‍, വിയര്‍ത്ത് നൂറ് കടന്ന് ബംഗ്ലാദേശ്

ന്‍ഡോര്‍ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സ് ജയത്തിന്റെ വക്കില്‍. മൂന്നാം ദിനം 345 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ ബംഗ്ലാദേശിന്റെ നാല് വിക്കറ്റുകള്‍ ആദ്യ സെഷനില്‍ വീണിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം കളി പുനഃരാരംഭിച്ചപ്പോള്‍ മുഹമ്മദ് ഷമിയുടെ വക വീണ്ടും പ്രഹരം.

29 ഓവര്‍ കളി പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ് ഇപ്പോള്‍. 258 റണ്‍സാണ് ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ അവര്‍ക്ക് വേണ്ടത്. സമനില പിടിക്കാന്‍ അതിജീവിക്കേണ്ടത് മൂന്ന് ദിവസവും. 

മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ബംഗ്ലാദേശിനെ തകര്‍ത്ത് തുടങ്ങിയത് ഉമേഷ് യാദവും, ഇഷാന്ത് ശര്‍മയുമാണ്. ഒന്നാം ഇന്നിങ്‌സിലേത് പോലെ ഓപ്പണര്‍മാര്‍ രണ്ട് പേരേയും ഇരുവരും ആറ് റണ്‍സ് എടുത്ത് നില്‍ക്കെ ഉമേഷ് യാദവും ഇഷാന്ത് ശര്‍മയും പുറത്താക്കി. സ്വിങ് ചെയ്‌തെത്തിയ ഉമേഷ് യാദവിന്റെ ഡെലിവറി ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ച ഇമ്രുള്‍ കയേസിന് പിഴച്ചു. എഡ്ജ് ചെയ്ത് പന്ത് ലെഗ് സ്റ്റംപ് ഇളക്കി. 

പിന്നാലെ ഇഷാന്ത് ശര്‍മയുടെ ഊഴമായിരുന്നു. ഇഷാന്തിന്റെ ലെങ്ത് ബോള്‍ ഇസ്ലാമിന്റെ ലെഗ്, മിഡില്‍ സ്റ്റംപ് ഇളക്കി. പിന്നെയങ്ങോട്ട് സെക്കന്‍ഡ് ഇന്നിങ്‌സിലെ ഹീറോ മുഹമ്മദ് ഷമിയുടെ ഊഴമായിരുന്നു. മൊമിനുല്‍ ഹഖിനെ ഷമി വിക്കറ്റിന് മുന്‍പില്‍ കുടുക്കി. മുഹമ്മദ് മിഥുനും മുസ്താഫിസൂറും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ തുനിഞ്ഞപ്പോള്‍ മിഥുനെ ഷമി മായങ്കിന്റെ കൈകളിലെത്തിച്ചു. 

ഉച്ചഭക്ഷണം കഴിഞ്ഞെത്തിയതിന് പിന്നാലെ മഹ്മദുള്ളയെ സെക്കന്‍ഡ് സ്ലിപ്പില്‍ രോഹിത്തിന്റെ കൈകളിലേക്ക് എത്തിച്ച് വീണ്ടും ഷമിയുടെ ആര്‍മാദിക്കല്‍. മൂന്നാം ദിനം ഇനിയുള്ള രണ്ട് സെഷനുകള്‍ അതിജീവിക്കുക എന്നത് ബംഗ്ലാദേശിന് കടുത്ത വെല്ലുവിളിയാവും. മുസ്താഫിസൂറിന് എത്രനേരം പിടിച്ചു നില്‍ക്കാനാവും എന്നതാവും അവരുടെ ആയുസ് നിര്‍ണയിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com