'വായടച്ചിരിക്കാന്‍ മെസി പറഞ്ഞു, അവിടെ മഞ്ഞക്കാര്‍ഡ് കിട്ടണമായിരുന്നു'; ആരോപണവുമായി ബ്രസീല്‍ കോച്ച്‌

കളിക്കളത്തിലെ ആവേശത്തിനൊപ്പം ബ്രസീല്‍ കോച്ച് ടിറ്റേയുമായുള്ള മെസിയുടെ കൊമ്പുകോര്‍ക്കലും ആരാധകരെ ത്രില്ലടിപ്പിച്ചു
'വായടച്ചിരിക്കാന്‍ മെസി പറഞ്ഞു, അവിടെ മഞ്ഞക്കാര്‍ഡ് കിട്ടണമായിരുന്നു'; ആരോപണവുമായി ബ്രസീല്‍ കോച്ച്‌

കോപ്പ അമേരിക്ക സെമി ഫൈനലിലെ കടം മെസി വീട്ടി. മൂന്ന് മാസത്തെ വിലക്കിന് ശേഷം അര്‍ജന്റീനിയന്‍ കുപ്പായത്തില്‍ തിരികെ എത്തിയതിന്റെ ആഘോഷം ചിര വൈരികളെ വീഴ്ത്തി തന്നെ മെസി ആഘോഷിച്ചു. കളിക്കളത്തിലെ ആവേശത്തിനൊപ്പം ബ്രസീല്‍ കോച്ച് ടിറ്റേയുമായുള്ള മെസിയുടെ കൊമ്പുകോര്‍ക്കലും ആരാധകരെ ത്രില്ലടിപ്പിച്ചു. 

നിശബ്ദനാവാനാണ് ചുണ്ടില്‍ വിരല്‍ വെച്ച് മെസി എന്നോട് പറഞ്ഞത്. നീ മിണ്ടാതിരിക്കാന്‍ തിരിച്ച് ഞാനും പറഞ്ഞു. മെസിക്ക് മഞ്ഞ കാര്‍ഡ് ലഭിക്കേണ്ടതായിരുന്നു. അതാണ് ഞാന്‍ പരാതിയുമായി എത്തിയത് എന്നും ടിറ്റേ പറയുന്നു. അവിടെ കാര്‍ഡ് ലഭിക്കേണ്ടത് തന്നെയാണ്. ഞാന്‍ അവിടെ പരാതി പറഞ്ഞത് ശരിയാണെന്നും ബ്രസീല്‍ കോച്ച് മത്സരത്തിന് ശേഷം പറഞ്ഞു. 

ജയം അറിയാതെയുള്ള ബ്രസീലിന്റെ തുടര്‍ച്ചയായ അഞ്ചാം കളിയായിരുന്നു അത്. 10ാം മിനിറ്റില്‍ തന്നെ വല കുലുക്കാനുള്ള അവസരം മുന്‍പില്‍ വന്നിട്ടും ഗബ്രിയേല്‍ ജീസസ് പാഴാക്കി കഴിഞ്ഞു. പിന്നാലെ മെസിയുടെ സ്‌പോട്ട് കിക്കില്‍ ആലിസണിന്റെ ഹീറോയിസം. പക്ഷേ റിബൗണ്ടില്‍ വല കുലുക്കി മെസി ബ്രസീലിന്റെ മേല്‍ ആണിയടിച്ചു. 

തന്റെ രണ്ടാം ഗോളിനായി ബോക്‌സിനുള്ളില്‍ ഡ്രിബിള്‍ ചെയ്ത് മെസി മുന്നേറിയെങ്കിലും ലിവര്‍പൂള്‍ ഗോള്‍ കീപ്പര്‍ക്ക് മുന്‍പില്‍ അതും ഏറ്റില്ല. രണ്ടാം പകുതിയിലും ആക്രമണത്തില്‍ മുന്‍പില്‍ നിന്നത് അര്‍ജന്റീന തന്നെ. മെസിയുടെ ലോങ് റേഞ്ച് ഫ്രീകിക്ക് രണ്ടാം പകുതിയിലെത്തിയെങ്കിലും അലീസണ്‍ അവിടേയും വില്ലനായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com