സ്‌കൂള്‍ കായിക മേളയിലെ ആദ്യ സ്വര്‍ണം എറണാകുളത്തിന്; മാര്‍ ബേസിലിന്റെ മുന്നേറ്റം

കോതമംഗലം മാര്‍ ബേസിലിന്റെ എന്‍ വി അമിത്താണ് മീറ്റിലെ ആദ്യ സ്വര്‍ണത്തില്‍ മുത്തമിട്ടത്
സ്‌കൂള്‍ കായിക മേളയിലെ ആദ്യ സ്വര്‍ണം എറണാകുളത്തിന്; മാര്‍ ബേസിലിന്റെ മുന്നേറ്റം

കണ്ണൂര്‍: 63ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ ആദ്യ സ്വര്‍ണം എറണാകുളത്തിന്. കോതമംഗലം മാര്‍ ബേസിലിന്റെ എന്‍ വി അമിത്താണ് മീറ്റിലെ ആദ്യ സ്വര്‍ണത്തില്‍ മുത്തമിട്ടത്. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റിലാണ് അമിത്തിന്റെ നേട്ടം. 

കായിക മേളയുടെ ആദ്യ ദിനമായ ഇന്ന് 18 ഫൈനലുകളാണ് അരങ്ങേറുക. ഹാട്രിക് കിരീടം ലക്ഷ്യമിട്ട് എറണാകുളവും, തിരിച്ചു വരാന്‍ ലക്ഷ്യമിട്ട് പാലക്കാടും ഇറങ്ങുമ്പോള്‍ ആവേശം കനക്കുമെന്ന് വ്യക്തം.

പറളി എച്ച്എസ്എസ്, കുമാരംപുത്തൂല്‍ കല്ലടി എച്ച്എസ്എസ് എന്നീ സ്‌കൂളുകളാണ് പാലക്കാടിന്റെ കരുത്ത്. കഴിഞ്ഞ തവണ 253 പോയിന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് എറണാകുളം തങ്ങളുടെ 13ാം കിരീടം സ്വന്തമാക്കിയത്. രണ്ടാമത് എത്തിയ പാലക്കാടിന് ലഭിച്ചത് 196 പോയിന്റ്. 101 പോയിന്റോടെ തിരുവനന്തപുരമായിരുന്നു മൂന്നാമത്.

എന്നാല്‍ കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസില്‍ നിന്ന് ഇത്തവണ ഒരു കുട്ടിപോലും മീറ്റിനില്ല. ഇതോടെ മാര്‍ ബേസില്‍ എച്ച്എസിലും, മേഴ്‌സിക്കുട്ടന്‍
അക്കാദമിയിലുമാണ് എറണാകുളത്തിന്റെ പ്രതീക്ഷ. മേഴ്‌സിക്കുട്ടന്റെ ശിഷ്യകളായ ഗൗരി നന്ദന, അനു മാത്യു എന്നിവര്‍ എറണാകുളത്തിന്റെ കരുത്ത് കാട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com