ആരാധികയെ ഹൃദയം കൊണ്ട് ചേര്‍ത്തുനിര്‍ത്തി കോഹ്‌ലി; സ്‌നേഹനിര്‍ഭരം; വീഡിയോ

ആരാധികയുമായി ഇടപെടുന്ന കോഹ്‌ലിയുടെ സന്‌ഹേനിര്‍ഭരമായ പെരുമാറ്റം ആരുടെയും കരളലയിക്കും
ആരാധികയെ ഹൃദയം കൊണ്ട് ചേര്‍ത്തുനിര്‍ത്തി കോഹ്‌ലി; സ്‌നേഹനിര്‍ഭരം; വീഡിയോ


ഇന്‍ഡോര്‍: ബംഗ്ലാദേശിനെ ഇന്നിങ്‌സിനും 130 റണ്‍സിനും തകര്‍ത്താണ് ഇന്ത്യ പരമ്പരയിലെ ആദ്യ ടെസ്റ്റ് സ്വന്തമാക്കിയിരിക്കുകയാണ്. ഇതോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചേര്‍ന്നിരിക്കുകയാണ്. മുന്‍ നായകന്‍ എംഎസ് ധോണിയുടെ റെക്കോര്‍ഡാണ് വിരാട് മറികടന്നത്. ഏറ്റവും കൂടുതല്‍ ഇന്നിങ്‌സ് ജയങ്ങള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ നായകന്‍ എന്ന റെക്കോര്‍ഡാണ് വിരാട് തിരുത്തിയത്. വിജയത്തിന് പിന്നാലെ വിരാടിനെ കാണാന്‍ ഭിന്നശേഷിക്കാരിയായ ആരാധികയെത്തി. ആരാധികയുമായി ഇടപെടുന്ന കോഹ്‌ലിയുടെ സന്‌ഹേനിര്‍ഭരമായ പെരുമാറ്റം ആരുടെയും കരളലയിക്കും.

ഇന്ത്യന്‍ ക്രിക്കറ്റില്‍ പൂജയുടെ പ്രിയപ്പെട്ട താരമാണ് വിരാട്. ഈ ഇരുപത്തിനാലുകാരി അസാധാരണമായ രോഗത്താല്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നയാളാണ്. അതുകൊണ്ട് തന്നെ മുഴുവന്‍ സമയത്തും വീട്ടില്‍ തന്നെയാണ്. തന്റെ രോഗബുദ്ധിമുട്ടുകള്‍ക്കിടയിലും പന്ത്രണ്ടാം ക്ലാസും കംപ്യൂട്ടറിന്റെ അടിസ്ഥാന കോഴ്‌സുകളും പാസായിട്ടുണ്ട്. ഇന്‍ഡോറില്‍ താമസിക്കുന്ന പ്രിയ ആരാധികയ്ക്ക് ഓട്ടോഗ്രാഫും ഒപ്പം ഫോട്ടോയ്ക്ക പോസ് ചെയ്തുമാണ് തന്റെ സ്‌നേഹം കോഹ്‌ലി പകര്‍ന്നു നല്‍കിയത്.

ബംഗ്ലാദേശിനെതിരായ  വിജയമടക്കം 10 ഇന്നിങ്‌സ് വിജയങ്ങളാണ് വിരാടിന്റെ നായകത്വത്തില്‍ ഇന്ത്യ നേടിയത്. ധോണിക്ക് ഒമ്പതും അസ്ഹറുദീന് എട്ടും ഇന്നിങ്‌സ് വിജയങ്ങളാണുള്ളത്. ഇത് മൂന്നാം തവണയാണ് ഇന്ത്യ തുടര്‍ച്ചയായ മൂന്ന് ഇന്നിങ്‌സ് വിജയങ്ങള്‍ സ്വന്തം മണ്ണില്‍ നേടുന്നത്.

അതേസമയം, ലോക റെക്കോര്‍ഡില്‍ മുന്‍ ഓസീസ് നായകന്‍ അലന്‍ ബോര്‍ഡറുടെ റെക്കോര്‍ഡിനൊപ്പവും വിരാട് എത്തി. 32 ടെസ്റ്റ് വിജയങ്ങളാണ് വിരാടിനും അലന്‍ ബോര്‍ഡറിനുമുള്ളത്. ഇതോടെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി വിരാട്. 53 വിജയങ്ങളുളള ഗ്രെയിം സ്മിത്താണ് ഒന്നാമത്. റിക്കി പോണ്ടിങ് 48 വിജയങ്ങളുമായി രണ്ടാമതും സ്റ്റീവ് വോ 41 വിജയങ്ങളുമായി മൂന്നാമതും നില്‍ക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com