ഹൗ എന്തൊരു യോര്‍ക്കര്‍, മാരകം; ആ വേഗതയ്ക്ക് മുന്നില്‍ മുട്ടുമടക്കിയത് വിന്‍ഡീസ് അതികായന്‍ (വീഡിയോ)

ബൗളര്‍മാര്‍ അപൂര്‍വം സമയങ്ങളില്‍ മാരകമായ പന്തുകള്‍ ബാറ്റ്‌സ്മാന് നേരെ എറിയാറുണ്ട്
ഹൗ എന്തൊരു യോര്‍ക്കര്‍, മാരകം; ആ വേഗതയ്ക്ക് മുന്നില്‍ മുട്ടുമടക്കിയത് വിന്‍ഡീസ് അതികായന്‍ (വീഡിയോ)

ജൊഹന്നാസ്ബര്‍ഗ്: ബൗളര്‍മാര്‍ അപൂര്‍വം സമയങ്ങളില്‍ മാരകമായ പന്തുകള്‍ ബാറ്റ്‌സ്മാന് നേരെ എറിയാറുണ്ട്. ക്രിക്കറ്റ് ചരിത്രമെടുത്ത് പരിശോധിച്ചാല്‍ ഒരെത്തും പിടിയും കിട്ടാത്ത ചില പന്തുകള്‍ അതിന്റെ വൈവിധ്യങ്ങള്‍ കൊണ്ടു തന്നെ ഏറെക്കാലം ആരാധകരുടെ മനസില്‍ തങ്ങി നിക്കാറുണ്ട്. ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ പാകിസ്ഥാന്‍ താരം ഇജാസ് അഹമ്മദിനെ പുറത്താക്കിയ മാസ്മരിക പന്ത് പോലെ ചിലത്.

അത്തരത്തിലൊരു മാരക യോര്‍ക്കറാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധയിലെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന സന്‍സി സൂപ്പര്‍ ലീഗ് ടി20 പോരാട്ടത്തിലാണ് സൂപ്പര്‍ പന്തിന്റെ പിറവി.

കുട്ടി ക്രിക്കറ്റിലെ അതികായനായ വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനെ പവലിയനിലേക്ക് മടക്കി ദക്ഷിണാഫ്രിക്കന്‍ പേസര്‍ ജൂനിയര്‍ ഡല എറിഞ്ഞ പന്താണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അതി വേഗത്തിലെത്തിയ പന്ത് മിഡില്‍ സ്റ്റമ്പ് മാത്രം ബാക്കി നിര്‍ത്തി കടന്നു പോകുകയായിരുന്നു.

ക്രിസ് ഗെയ്ല്‍ ജൊസി സ്റ്റാര്‍സിന്റെയും ജൂനിയര്‍ ഡല നെല്‍സന്‍ മണ്ഡേല ബേ ജിയന്റ്‌സിന്റെ താരമാണ്. ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോഴാണ് ഈ മാസ്മരിക ബൗളിങ് പ്രകടനം കണ്ടത്. ഡലയുടെ കണ്ണഞ്ചിപ്പിക്കുന്ന വേഗതയ്ക്ക് ക്രിസ് ഗെയ്‌ലിന്റെ കൈയില്‍ ഉത്തരമുണ്ടായിരുന്നില്ല.

View this post on Instagram

Wow

A post shared by cricket Videos (@cricket.latest.videos) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com