കിരീടം തിരിച്ചുപിടിച്ച് പാലക്കാട്; സ്കൂളുകളിൽ മാർ ബേസിൽ; എറണാകുളത്തിന് രണ്ടാം സ്ഥാനം

സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ പാലക്കാടിന് കിരീടം. എറണാകുളത്തിന്റെ കൈയില്‍ നിന്ന് പാലക്കാട് കിരീടം തിരിച്ചു പിടിക്കുകയായിരുന്നു
കിരീടം തിരിച്ചുപിടിച്ച് പാലക്കാട്; സ്കൂളുകളിൽ മാർ ബേസിൽ; എറണാകുളത്തിന് രണ്ടാം സ്ഥാനം

കണ്ണൂര്‍: സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ പാലക്കാടിന് കിരീടം. എറണാകുളത്തിന്റെ കൈയില്‍ നിന്ന് പാലക്കാട് കിരീടം തിരിച്ചു പിടിക്കുകയായിരുന്നു. 201.33 പോയിന്റുമായാണ് പാലക്കാട് ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ എറണാകുളം 157.33 പോയിന്റാണ് നേടിയത്. അവസാന ദിവസം പാലക്കാടും എറണാകുളവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നു. 123.33 പോയിന്റുമാണ് കോഴിക്കോട് മൂന്നാം സ്ഥാനം നേടി. 

സ്‌കൂളുകളുടെ വിഭാഗത്തില്‍ മാര്‍ ബേസില്‍ എച്ച്എസ്എസ് കോതമംഗലം ആണ് ചാമ്പ്യന്‍മാര്‍. കഴിഞ്ഞ തവണ ചാമ്പ്യന്‍മാരായ സെന്റ് ജോര്‍ജ്ജിന്റെ അഭാവത്തില്‍ മാര്‍ ബേസില്‍ കുതിക്കുകയായിരുന്നു. 62.33 പോയിന്റാണ് മാര്‍ ബേസിലിന്റെ അക്കൗണ്ടിലെത്തിയത്. കല്ലടി സ്‌കൂള്‍ 58.33 പോയിന്റ് നേടി രണ്ടാം സ്ഥാനത്തെത്തി. ഉഷ സ്‌കൂളിന്റെ  കരുത്തില്‍ സെന്റ് ജോസഫ് എച്ച്എസ്എസ് പുല്ലൂരംപാറയ്ക്കാണ് മൂന്നാം സ്ഥാനം. 32.33 പോയിന്റാണ് കോഴിക്കോട് നിന്നുള്ള സ്‌കൂള്‍ നേടിയത്.

ആന്‍സി സോജനും വാങ് മയി മഖ്‌റമും ശാരികയും മീറ്റില്‍ ട്രിപ്പിള്‍ സ്വര്‍ണം സ്വന്തമാക്കി. സബ് ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 4x100 മീറ്റര്‍ റിലേയില്‍ വയനാട് ജില്ല 18 വര്‍ഷം പഴക്കമുള്ള റെക്കോർഡ് തിരുത്തിയതും ശ്രദ്ധേയമായി.

സീനിയര്‍ വിഭാ​ഗത്തിലാണ് തൃശൂര്‍ നാട്ടിക ഗവ. ഫിഷറീസ് എച്എസ്എസിലെ ആന്‍സി സോജന്‍ ട്രിപ്പിള്‍ സ്വര്‍ണം സ്വന്തമാക്കിയത്. 200 മീറ്ററിലും സ്വര്‍ണ നേട്ടം സ്വന്തമാക്കിയാണ് ആന്‍സി മികവറിയിച്ചത്. നേരത്തെ 100 മീറ്റര്‍, ലോങ് ജമ്പ് ഇനങ്ങളിലും ആന്‍സി സ്വര്‍ണം സ്വന്തമാക്കിയിരുന്നു. അവസാന സ്‌കൂള്‍ മീറ്റ് അവിസ്മരണീയമാക്കിയാണ് ആന്‍സി മടങ്ങുന്നത്. 

സബ്ജൂനിയര്‍ വിഭാഗത്തില്‍ ട്രിപ്പിള്‍ സ്വര്‍ണവുമായി കോഴിക്കോട് ഉഷ സ്‌കൂളിലെ ശാരിക സുനില്‍ കുമാറും മികച്ച നേട്ടം സ്വന്തമാക്കി. 200 മീറ്ററില്‍ സ്വര്‍ണം നേടിയാണ് ശാരിക ട്രിപ്പിള്‍ തികച്ചത്. നേരത്തെ 600, 400 മീറ്ററുകളിലും ശാരിക സുവര്‍ണ നേട്ടം സ്വന്തമാക്കിയിരുന്നു. സബ് ജൂനിയര്‍ 100 മീറ്റര്‍, 80 മീറ്റര്‍ ഹര്‍ഡില്‍സ്, ലോങ് ജമ്പ് എന്നിവയിലാണ് മഖ്‌റം സ്വര്‍ണം നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com