ജഡ‍േജയെ മുംബൈക്ക് തരുമോ എന്ന് ആരാധകൻ; അസാധ്യമായ കാര്യമെന്ന് ചെന്നൈ സൂപ്പർ കിങ്സ്

ധോനിയേയും സുരേഷ് റെയ്നയെയും പോലെ വര്‍ഷങ്ങളായി ചെന്നൈയുടെ വിശ്വസ്ത താരങ്ങളിലൊരാളാണ് രവീന്ദ്ര ജഡേജ
ജഡ‍േജയെ മുംബൈക്ക് തരുമോ എന്ന് ആരാധകൻ; അസാധ്യമായ കാര്യമെന്ന് ചെന്നൈ സൂപ്പർ കിങ്സ്

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് പോരിനുള്ള ടീമുളുടെ താര ലേലം അടുത്ത മാസം 19ന് കൊൽക്കത്തയിൽ നടക്കാനിക്കുകയാണ്. താരങ്ങളുടെ കൂടുമാറ്റവും കൈയൊഴിയലുകളുമൊക്കെ സമീപ ദിവസങ്ങളിൽ നടന്നിരുന്നു. ഐപിഎല്ലില്‍ ഏറ്റവും കുറവ് താരങ്ങളെ ഒഴിവാക്കിയ ടീമാണ് മഹേന്ദ്ര സിങ് ധോനി നായകനായ ചെന്നൈ സൂപ്പര്‍ കിങ്സ്.

അതിനിടെ ട്വിറ്ററിൽ രവീന്ദ്ര ജഡേജയെ മുംബൈ ഇന്ത്യൻസിന് നൽകുമോ എന്ന ചോദ്യവുമായി ഒരു ആരാധകൻ രം​ഗത്തെത്തിയതും അതിന് ചെന്നൈ ടീം മറുപടി നൽകിയതും ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. ധോനിയേയും സുരേഷ് റെയ്നയെയും പോലെ വര്‍ഷങ്ങളായി ചെന്നൈയുടെ വിശ്വസ്ത താരങ്ങളിലൊരാളാണ് രവീന്ദ്ര ജഡേജ. ഇത്തവണ ചെന്നൈ കൈവിടാത്ത താരങ്ങളിലൊരാളാണ് ജഡേജ. 

താരങ്ങളുടെ കൂടുമാറ്റം പൂര്‍ത്തിയായതിന് പിന്നാലെയാണ് ജഡേജയെ മുംബൈക്ക് കൈമാറുന്നോ എന്ന ചോദ്യവുമായി ആരാധകന്‍ ട്വിറ്ററിൽ കുറിപ്പിട്ടത്. ജഡേജയെ കൂടി കിട്ടിയാല്‍ മുംബൈ നിര പൂര്‍ണമാവുമെന്നും ആരാധകന്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com