യുവി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിക്കും? ലിന്നിനെ ഒഴിവാക്കിയത് അതിനെന്ന് സഹഉടമ 

അടുത്ത സീസണില്‍ യുവി കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിക്കുമോ എന്ന ചോദ്യം ഉടലെടുത്തു കഴിഞ്ഞു
യുവി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിക്കും? ലിന്നിനെ ഒഴിവാക്കിയത് അതിനെന്ന് സഹഉടമ 

ക്രിസ് ലിന്നിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റിലീസ് ചെയ്തതിനെ വിമര്‍ശച്ചാണ് ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ് രംഗത്തെത്തിയത്. അവിടെ യുവരാജിന് കൊല്‍ക്കത്ത ടീം സഹ ഉടമ നല്‍കിയ മറുപടിയിലേക്കാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ. 

അടുത്ത സീസണില്‍ യുവി കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിക്കുമോ എന്ന ചോദ്യം ഉടലെടുത്തു കഴിഞ്ഞു. നിങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടിയാണ് ക്രിസ് ലിന്നിനെ ഒഴിവാക്കിയത് എന്ന് പറഞ്ഞായിരുന്നു സഹ ഉടമയായ വെങ്കി മൈസൂര്‍ രംഗത്തെത്തിയത്. 

്ക്രിസ് ലിന്നിനെ ഒഴിവാക്കിയ കൊല്‍ക്കത്തയുടെ തീരുമാനം തെറ്റാണെന്നും, ഇക്കാര്യം ഷാരൂഖിനെ അറിയിക്കും എന്നുമാണ് യുവി പറഞ്ഞിരുന്നത്. യുവിയുടെ വാക്കുകള്‍ക്ക് മറുപടിയുമായി എത്തിയ വെങ്കി മൈസൂര്‍ കളിയായി പറഞ്ഞതാണോ ഇതെന്നാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം. 

ടി10 ലീഗില്‍ ക്രിസ് ലിന്നിന്‍ തകര്‍പ്പന്‍ ഇന്നിങ്‌സ് പുറത്തെടുത്തതിന് പിന്നാലെയായിരുന്നു യുവിയുടെ വാക്കുകള്‍. മറാത്ത അറേബ്യന്‍സിന് വേണ്ടി കഴിഞ്ഞ ദിവസം 30 പന്തില്‍ 91 റണ്‍സാണ് ക്രിസ് ലിന്‍ അടിച്ചു കൂട്ടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com