പിങ്ക് പന്ത് നേരിടാൻ ലൈറ്റിന് കീഴിലും കഠിന പരിശീലനം; ചരിത്ര ടെസ്റ്റിൽ കോഹ്‌ലിയെ കാത്ത് മറ്റൊരു റെക്കോർഡും

ഇന്ത്യയുടെ ആദ്യ ഡ‍േ- നൈറ്റഡ് ടെസ്റ്റിന് നാളെ കൊൽക്കത്തയിലെ ഈഡൻ ​ഗാർഡൻസിൽ തുടക്കമാകും
പിങ്ക് പന്ത് നേരിടാൻ ലൈറ്റിന് കീഴിലും കഠിന പരിശീലനം; ചരിത്ര ടെസ്റ്റിൽ കോഹ്‌ലിയെ കാത്ത് മറ്റൊരു റെക്കോർഡും

കൊൽക്കത്ത: ഇന്ത്യയുടെ ആദ്യ ഡ‍േ- നൈറ്റഡ് ടെസ്റ്റിന് നാളെ കൊൽക്കത്തയിലെ ഈഡൻ ​ഗാർഡൻസിൽ തുടക്കമാകും. ബം​ഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഇന്ത്യ പിങ്ക് പന്തിൽ കളിക്കാനൊരുങ്ങുന്നത്. ലൈറ്റിന് കീഴിൽ പിങ്ക് പന്തുകൾ നേരിടാനുള്ള ബുദ്ധിമുട്ട് മുൻപിൽ കണ്ട് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി കഠിന പരിശീലനത്തിലാണ്. മുഹമ്മദ് ഷമിയുടെ പന്തുകൾ നേരിട്ടാണ് ക്യാപ്റ്റൻ പിങ്ക് പന്തിൽ പരിശീലനം നടത്തുന്നത്. 

നാളെ ചരിത്ര പോരാട്ടത്തിന് ഇറങ്ങുമ്പോൾ കോഹ്‌ലിയെ കാത്ത് ഒരു റെക്കോർഡും അവിടെയുണ്ട്. 32 റണ്‍സ് കൂടി എടുത്താല്‍ ടെസ്റ്റ് നായകനെന്ന നിലയില്‍ 5000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി കോഹ്‌ലി മാറും. 

ലോക ക്രിക്കറ്റില്‍ തന്നെ ഈ നേട്ടം കൈവരിച്ച അഞ്ച് താരങ്ങള്‍ മാത്രമാണുള്ളത് . ദക്ഷിണാഫ്രിക്കന്‍ നായകനായിരുന്ന ഗ്രെയം സ്മിത്ത്, ന്യൂസിലന്‍ഡിന്റെ സ്റ്റീഫൻ ഫ്ലെമിങ് ഓസീസിന്റെ അലന്‍ ബോര്‍ഡര്‍, റിക്കി പോണ്ടിങ്, വെസ്റ്റിന്‍ഡീസിന്റെ ക്ലൈവ് ലോയ്ഡ് എന്നിവരാണ് ഈ നേട്ടത്തിന്റെ പട്ടികയില്‍ ഇതുവരെ ഇടം പിടിച്ചിട്ടുള്ളത്.

നേരത്തെ ഇന്‍ഡോറില്‍ നടന്ന ഒന്നാം ടെസ്റ്റിൽ കോഹ്‌ലിക്കു തിളങ്ങാന്‍ കഴിഞ്ഞില്ല. 52 മത്സരങ്ങളില്‍ നിന്ന് കോഹ്‌ലിക്ക് നിലവില്‍ 4968 റണ്‍സാണ് സമ്പാദ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com