സെഞ്ച്വുറിയില്‍ അപൂര്‍വനേട്ടം കുറിച്ച് വീരാട്; മൂന്ന് പന്തിലും ആദ്യഇന്നിങ്‌സില്‍ നൂറ്

ടെസ്റ്റ് ക്രിക്കറ്റില്‍ 27 സെഞ്ച്വുറി നേട്ടം കരസ്ഥമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി
സെഞ്ച്വുറിയില്‍ അപൂര്‍വനേട്ടം കുറിച്ച് വീരാട്; മൂന്ന് പന്തിലും ആദ്യഇന്നിങ്‌സില്‍ നൂറ്


കൊല്‍ക്കത്ത: ടെസ്റ്റ് ക്രിക്കറ്റില്‍ 27 സെഞ്ച്വുറി നേട്ടം കരസ്ഥമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. 159 പന്തില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കോലി സെഞ്ച്വുറി നേടിയത്. മൂന്ന് നിറത്തിലുള്ള പന്തുകളിലും ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വുറി നേട്ടം കരസ്ഥമാക്കിയ ആദ്യതാരവും കോലിയായി. റെഡ് ബോളിലും വൈറ്റ് ബോളിലും പിങ്ക് ബോളിലുമാണ് കോലി സെഞ്ച്വുറി നേടിയത്.

ടെസ്റ്റ്  ക്രിക്കറ്റിലെ സെഞ്ച്വുറി നേട്ടത്തില്‍ ഇനി കോലിക്ക് മുന്നില്‍ മറികടക്കാനുള്ള ഇന്ത്യന്‍ താരങ്ങള്‍ സുനില്‍ ഗവാസ്‌കറും, രാഹുല്‍ ദ്രാവിഡും, സച്ചിന്‍ ടെണ്ടുല്‍ക്കറും മാത്രമാണ് ഉള്ളത്. ടെസ്റ്റില്‍ 34 സെഞ്ച്വുറികളാണ് ഗവാസ്‌കറിന്റെ നേട്ടം. ദ്രാവിഡ് 36 സെഞ്ച്വുറികള്‍ നേടിയപ്പോള്‍ സച്ചിന്‍ 51 സെഞ്ച്വുറിയാണ് തന്റെ പേരില്‍ കുറിച്ചത്

ടെസ്്റ്റിലെ ആദ്യദിവസം തന്നെ ക്യാപ്റ്റനെന്ന നിലയില്‍ ടെസ്റ്റില്‍ 5,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി. ലോക ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ താരവും ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന താരവും കോലിയാണ്. ടെസ്റ്റില്‍ നായകനായി നിന്ന് 5000 റണ്‍സ് പിന്നിട്ട മറ്റ് ആറ് താരങ്ങളേക്കാള്‍ വേഗത്തിലാണ് കോലി ഈ നേട്ടത്തിലേക്ക് എത്തിയത്. 5000 ടെസ്റ്റ് റണ്‍സ് തികയ്ക്കാന്‍ 53 ടെസ്റ്റുകളാണ് കോലിക്ക് വേണ്ടിവന്നത്. ഓസീസ് നായകനായിരുന്ന റിക്കി പോണ്ടിങ്ങിന് വേണ്ടിവന്നത് 54 ടെസ്റ്റുകളും, 97 ഇന്നിങ്‌സും.

ബാക്കിയുള്ള നാല് നായകന്മാര്‍ക്കും ഈ നേട്ടത്തിലേക്കെത്താന്‍ 100ല്‍ കൂടുതല്‍ ഇന്നിങ്‌സ് വേണ്ടിവന്നു. 130 ഇന്നിങ്‌സില്‍ നിന്ന് 5000 റണ്‍സ് കണ്ടെത്തിയ സ്റ്റീഫന്‍ ഫ്‌ലെമിങ്ങാണ് ലിസ്റ്റില്‍ ഏറ്റവും പിന്നില്‍. 106 ഇന്നിങ്‌സില്‍ നിന്ന് 5000 റണ്‍സ് കണ്ടെത്തിയ ക്ലിവ് ലോയ്ഡ്, 110 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലേക്കെത്തിയ ഗ്രെയിം സ്മിത്ത്, 116 ഇന്നിങ്‌സില്‍ നിന്ന് 5000 കണ്ടെത്തിയ അലന്‍ ബോര്‍ഡര്‍ എന്നിവരാണ് ലിസ്റ്റിലുള്ള മറ്റ് നായകര്‍.

അതേസമയം രണ്ടാം ദിനം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യ മികച്ച സ്‌കോറിലേക്ക് മുന്നേറുകയാണ്. നാലു വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. ഇന്ത്യയ്ക്കിപ്പോള്‍ 150 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡായി. അര്‍ധ സെഞ്ചുറി നേടിയ അജിങ്ക്യ രഹാനെയുടെ (51) വിക്കറ്റാണ് രണ്ടാം ദിനം ഇന്ത്യയ്ക്ക് നഷ്ടമായത്. നാലാം വിക്കറ്റില്‍ കോലിക്കൊപ്പം 99 റണ്‍സ് ചേര്‍ത്ത ശേഷമാണ് രഹാനെ മടങ്ങിയത്.

നേരത്തെ ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളും (14) രോഹിത് ശര്‍മയും (21) പുറത്തായ ശേഷം ഒത്തു ചേര്‍ന്ന വിരാട് കോലി  ചേതേശ്വര്‍ പൂജാര കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്നോട്ടുനയിച്ചത്. മൂന്നാം വിക്കറ്റില്‍ ഈ സഖ്യം 94 റണ്‍സ് ചേര്‍ത്തു. പൂജാര അര്‍ധ സെഞ്ചുറി (55) നേടി പുറത്തായി.ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് 106 റണ്‍സിന് അവസാനിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com