'എന്താണ് പാജി? ഹര്‍ഭജന്‍ ചോദിക്കും, പോയി പന്തെറിയാന്‍ പറഞ്ഞ് ഞാന്‍ തിരിച്ചയക്കും'; സത്യാവസ്ഥ മനസിലായത് വര്‍ഷങ്ങള്‍ക്ക് ശേഷമെന്ന് സച്ചിന്‍

'നന്നായി പന്തെറിയുന്ന ഒരു യുവതാരമുണ്ടെന്ന് പ്രദേശവാസികളായ ചിലര്‍ ഞങ്ങളോട് പറഞ്ഞു'
'എന്താണ് പാജി? ഹര്‍ഭജന്‍ ചോദിക്കും, പോയി പന്തെറിയാന്‍ പറഞ്ഞ് ഞാന്‍ തിരിച്ചയക്കും'; സത്യാവസ്ഥ മനസിലായത് വര്‍ഷങ്ങള്‍ക്ക് ശേഷമെന്ന് സച്ചിന്‍

ന്ത്യന്‍ ടീമിലേക്ക് ഹര്‍ഭജന്‍ സിങ് എത്തുന്നതിന് മുന്‍പ് താരത്തിനൊപ്പമുണ്ടായ രസകരമായൊരു സംഭവത്തെ കുറിച്ച് പറയുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നെറ്റ്‌സില്‍ തനിക്ക് വേണ്ടി ബൗള്‍ ചെയ്യുന്നതിന് ഇടയില്‍ ഓരോ ഡെലിവറിക്ക് ശേഷവും എന്റെ അടുത്തേക്കെത്തി എന്താ വിളിച്ചത് എന്ന് ഒരു കാരണവും ഇല്ലാതെ ഹര്‍ഭജന്‍ ചോദിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അതിന് പിന്നിലെ കാരണം മനസിലായത് എന്ന് സച്ചിന്‍ പറയുന്നു. 

1996ലാണ് സംഭവം. മൊഹാലിയില്‍ കളിക്കാന്‍ ആദ്യമായി എത്തിയ സമയം. നന്നായി പന്തെറിയുന്ന ഒരു യുവതാരമുണ്ടെന്ന് പ്രദേശവാസികളായ ചിലര്‍ ഞങ്ങളോട് പറഞ്ഞു. ഓഫ് സ്പിന്നറായ താരം മികച്ച ദൂസ്രകള്‍ എറിയുമെന്നും അവര്‍ പറഞ്ഞു. ആ താരത്തെ നെറ്റ്‌സിലേക്ക് കൊണ്ടുവന്ന് തനിക്കെതിരെ പന്തെറിയിക്കാന്‍ ഞാന്‍ പറഞ്ഞു. നന്നായി പന്തെറിയുകയാണ് എങ്കില്‍ തുടര്‍ന്ന് പിന്തുണയ്ക്കും എന്നും പറഞ്ഞു...

നെറ്റ്‌സില്‍ പന്തെറിയുന്നതിന് ഇടയില്‍ എന്റെ അടുത്തേക്ക് നിരന്തരം എത്തി, എന്താണ് പാജി എന്ന് ഹര്‍ഭജന്‍ ചോദിച്ചുകൊണ്ടിരുന്നു. എന്ത്, തിരികെ പോയി ബൗള്‍ ചെയ്യു എന്ന് പറഞ്ഞ് ഓരോ വട്ടവും ഞാന്‍ തിരിച്ചയച്ചു. എന്താണ് അന്ന് അവിടെ അങ്ങനെ ഹര്‍ഭജന്‍ പെരുമാറാന്‍ കാരണം എന്ന് എനിക്ക് മനസിലായില്ല, സച്ചിന്‍ പറയുന്നു...

പിന്നീട്, ടീമിലേക്ക് എത്തി ഞങ്ങള്‍ അടുത്തറിയാന്‍ തുടങ്ങിയപ്പോഴാണ് എന്താണ് അവിടെ സംഭവിച്ചത് എന്ന് ഹര്‍ഭജന്‍ പറയുന്നത്. അന്ന് നെറ്റ്‌സില്‍ പന്തെറിഞ്ഞപ്പോള്‍ എന്തിനാണ് പാജി എന്നെ അടുത്തേക്ക് വിളിച്ചത് എന്ന് ഹര്‍ഭജന്‍ എന്നോട് ചോദിച്ചു. ഞാന്‍ എപ്പോഴാണ് നിന്നെ വിളിച്ചത് എന്ന് ഞാന്‍ ചോദിച്ചു. പിന്നെയാണ് എനിക്ക് കാര്യം മനസിലായത്. എന്റെ ഹെല്‍മറ്റ് ഞാന്‍ അഡ്ജസ്റ്റ് ചെയ്ത് വയ്ക്കുമായിരുന്നു. ഇത് കണ്ട് ഹര്‍ഭജനെ ഞാന്‍ എന്റെ അടുത്തേക്ക് വിളിക്കുകയാണെന്നാണ് അവന്‍ കരുതിയത്...സച്ചിന്‍ പറയുന്നു....
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com