മാരത്തോണ്‍ ചാമ്പ്യന്‍ കിപ്‌ചൊഗെയ്ക്കും, ദാലിയ മുഹമ്മദിനും ലോക അത്‌ലറ്റിക് പുരസ്‌കാരം

യുക്രൈന്റെ യാരോസ്ലാവ മഹുചികിയും ഏത്യോപ്യയുടെ 5000 മീറ്റര്‍ താരം സെലേമോന്‍ ബരേഗയേയുമാണ് ഭാവിയുടെ താരങ്ങള്‍
മാരത്തോണ്‍ ചാമ്പ്യന്‍ കിപ്‌ചൊഗെയ്ക്കും, ദാലിയ മുഹമ്മദിനും ലോക അത്‌ലറ്റിക് പുരസ്‌കാരം

ലണ്ടന്‍: ഈ വര്‍ഷത്തെ ലോക അത്‌ലറ്റിക് പുരസ്‌കാരം കെനിയന്‍ ദീര്‍ഘദൂര ഓട്ടക്കാരന്‍ എല്യൂദ് കിപ്‌ചൊഗെയ്ക്കും, ദാലിയ മുഹമ്മദിനും. രണ്ട് മണിക്കൂറില്‍ താഴെ മാരത്തോണ്‍ പൂര്‍ത്തിയാക്കി റെക്കോര്‍ഡ് തന്റെ പേരിലാക്കിയ താരമാണ് കിപ്‌ചൊഗെ. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ ഹര്‍ഡിസില്‍ സ്വര്‍ണം നേടിയ താരമാണ് ദാലിയ മുഹമ്മദ്. 

42.2 മണിക്കൂര്‍ കിലോമീറ്റര്‍ ഒരു മണിക്കൂര്‍ 59 മിനിറ്റ്, 40 സെക്കന്റ് എടുത്താണ് കിപ്‌ചൊഗെ ഓടിയെത്തിയത്. ലണ്ടന്‍ മാരത്തണില്‍ നാല് വട്ടമാണ് കിപ്‌ഡൊഗെ ചാമ്പ്യനായത്. ദോഹയില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് 400 മീറ്റര്‍ ഹര്‍ഡിസില്‍ ദാലിയ മുഹമ്മദ് സ്വര്‍ണം നേടിയത്. 

രണ്ട് വട്ടം ലോക റെക്കോര്‍ഡ് തിരുത്തിയ പ്രകടനവും ദാലിയ മുഹമ്മദില്‍ നിന്ന് വന്നിട്ടുണ്ട്. 2016ലെ റിയോ ഒളിംപിക്‌സിലും ദാലിയ സ്വര്‍ണം നേടി. യുക്രൈന്റെ യാരോസ്ലാവ മഹുചികിയും ഏത്യോപ്യയുടെ 5000 മീറ്റര്‍ താരം സെലേമോന്‍ ബരേഗയേയുമാണ് ഭാവിയുടെ താരങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com