ഈ ബൗളിങ് ആക്ഷനുമായി ബൂമ്രയ്ക്ക് തുടരാനാവില്ല, ഭുവിയെ ആശ്രയിക്കേണ്ടി വരുമെന്ന് കപില്‍ ദേവ്‌

ഭുവി പോലെയുള്ള താരങ്ങള്‍ കൂടുതല്‍ നാള്‍ പിടിച്ചു നില്‍ക്കാനാവും. കാരണം, ശരീരമാണ് ഭുവിയുടെ ബൗളിങ് ആക്ഷനില്‍ പ്രധാന ഘടകമാവുന്നത്
ഈ ബൗളിങ് ആക്ഷനുമായി ബൂമ്രയ്ക്ക് തുടരാനാവില്ല, ഭുവിയെ ആശ്രയിക്കേണ്ടി വരുമെന്ന് കപില്‍ ദേവ്‌

രാജ്യാന്തര ക്രിക്കറ്റില്‍ മുന്നോട്ട് പോവുക എന്നത് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബൂമ്രയ്ക്ക് ബുദ്ധിമുട്ടാവുമെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ ദേവ്. ബൂമ്രയുടെ ബൗളിങ് ആക്ഷന്‍ താരത്തെ കൂടുതല്‍ പരിക്കുകളിലേക്ക് എത്തിക്കുമെന്നും, ഇതിലൂടെ രാജ്യന്തര ക്രിക്കറ്റില്‍ കൂടുതല്‍ നാള്‍ പിടിച്ചു നില്‍ക്കുക എന്നത് ബൂമ്രയ്ക്ക് ബുദ്ധിമുട്ടാവുമെന്നും ഇന്ത്യയെ ആദ്യമായി ലോക കിരീടത്തിലേക്ക് എത്തിച്ച നായകന്‍ പറയുന്നു. 

ശരീരത്തിനേക്കാള്‍ കൈകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് ബൂമ്രയുടെ ബൗളിങ് ആക്ഷന്‍. പരിക്കുകളെ ആകര്‍ശിക്കുന്നതാണ് ബൂമ്രയുടെ ഇത്‌. ഭുവനേശ്വര്‍ കുമാറിനെ പോലെയുള്ള താരങ്ങള്‍ കൂടുതല്‍ നാള്‍ പിടിച്ചു നില്‍ക്കാനാവും. കാരണം, ശരീരമാണ് ഭുവിയുടെ ബൗളിങ് ആക്ഷനില്‍ പ്രധാന ഘടകമാവുന്നത്. 

ലോകകപ്പിന് ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ബൂമ്ര കളിച്ചിരുന്നു. 13 വിക്കറ്റാണ് രണ്ട് ടെസ്റ്റിലുമായി ബൂമ്ര വീഴ്ത്തിയത്. എന്നാല്‍ സൗത്ത് ആഫ്രിക്കയ്ക്കും ബംഗ്ലാദേശിനും എതിരായ ടെസ്റ്റുകള്‍ താരത്തിന് നഷ്ടമായി. ബാക്ക് ഇഞ്ചുറിയെ തുടര്‍ന്നാണ് ബൂമ്രയ്ക്ക് ടീമില്‍ നിന്ന് പുറത്തിരിക്കേണ്ടി വന്നത്. 

നിങ്ങള്‍ ബിഷന്‍ ബേദിയെ നോക്കണം. കൈകള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ബൗളിങ് ആക്ഷനല്ല അദ്ദേഹത്തിന്റേത്. സാങ്കേതിക തികവുള്ള മികച്ച ബൗളറാണ് അദ്ദേഹം. കാരണം, ശരീരത്തിന് പ്രധാന്യം കൊടുക്കുന്നു. ഗവാസ്‌കര്‍ എന്ന ബാറ്റ്‌സ്മാനെ നോക്കു, സാങ്കേതിക തികവില്‍ എല്ലാ മികവുമുണ്ട് ഗാവസ്‌കറിന്. ഈ എഴുപതാം വയസിലും ആ സാങ്കേതിക തികവിലൂടെ ഗാവസ്‌കറിന് ബാറ്റ് ചെയ്യാന്‍ സാധിക്കും. സാങ്കേതികമായി മികവ് കാണിക്കുന്ന സച്ചിന് ഒരു 5 വര്‍ഷം കൂടി കളിക്കുക എന്ന പറഞ്ഞാലും വലിയ പ്രശ്‌നമാവില്ല. കപില്‍ ദേവ് ചൂണ്ടിക്കാണിക്കുന്നു. 

ലളിതമായ ബൗളിങ് ആക്ഷനിലൂടെ വലിയ മികവ് കാണിക്കാന്‍ സഹീര്‍ ഖാന് സാധിച്ചു. ന്യൂസിലാന്‍ഡ് മുന്‍ പേസര്‍ റിച്ചാര്‍ഡ് ഹഡ്‌ലീയുടെ മികവിലേക്ക് വരെ സഹീര്‍ എത്തി. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ബൗളറായ ജവഗല്‍ ശ്രീനാഥിന്റേത് കൃത്രിമമല്ലാത്ത പേസായിരുന്നു. ഒരു സങ്കീര്‍ണതയും ഇല്ലാത്ത ബൗളിങ് ആക്ഷനാണ് സഹീര്‍ ഖാന്റേത്...കപില്‍ ദേവ് പറയുന്നു...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com