തിരുവനന്തപുരത്ത് സഞ്ജു കളിക്കാനിറങ്ങും? ദുബെയെ ഒഴിവാക്കിയാല്‍ സാധ്യതകള്‍ ഇങ്ങനെ

ശിവം ദുബെയും മനീഷ് പാണ്ഡേയും, വാഷിങ്ടണ്‍ സുന്ദറും, രവീന്ദ്ര ജഡേജയും സഞ്ജുവിന് മുന്‍പില്‍ വില്ലന്മാരാണ്
തിരുവനന്തപുരത്ത് സഞ്ജു കളിക്കാനിറങ്ങും? ദുബെയെ ഒഴിവാക്കിയാല്‍ സാധ്യതകള്‍ ഇങ്ങനെ

രിക്കല്‍ കൂടി ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുമ്പോള്‍ തിരുവനന്തപുരത്ത്, സ്വന്തം മണ്ണില്‍ കളിക്കാന്‍ സഞ്ജുവിന് സാധിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ രണ്ടാം ട്വന്റി20ക്കാണ് തിരുവനന്തപുരം വേദിയാവുന്നത്. 

ഓപ്പണര്‍ക്ക് പകരം മധ്യനിര താരത്തെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള സെലക്ടര്‍മാരുടെ നീക്കം ചോദ്യം ചെയ്ത് തന്നെ വിമര്‍ശനം ഒരു ഭാഗത്ത് ഉയരുന്നുണ്ട്. ലോകകപ്പ് മുന്‍പില്‍ കണ്ട് ടീമിനെ ഒരുക്കുമ്പോള്‍ ഓപ്പണിങ്ങില്‍ സ്‌പെഷ്യലൈസ്ഡ് ആയ താരത്തെ കണ്ടെത്തി ടീമില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത് എന്ന വാദമാണ് ഉയരുന്നത്. 

പരമ്പരയിലെ ആദ്യ രണ്ട് ട്വന്റി20യില്‍ സഞ്ജുവിനെ കളിപ്പിക്കാനുള്ള സാധ്യത വിരളമാണ്. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ മുന്‍ഗണന നല്‍കിയ ശിവം ദുബെയ്ക്ക് തന്നെയാണ് സാധ്യത. മനീഷ് പാണ്ഡേയും, വാഷിങ്ടണ്‍ സുന്ദറും, രവീന്ദ്ര ജഡേജയും സഞ്ജുവിന് മുന്‍പില്‍ വില്ലന്മാരാണ്. ദുബെയുടെ ഓള്‍ റൗണ്ട് മികവാണ് സഞ്ജുവിന് മുന്‍പേ ദുബെയെ കൂടുതല്‍ പരീക്ഷിക്കാന്‍ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിക്കുന്നത്. 

എന്നാല്‍ ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി20യില്‍ ഒരു റണ്‍സ് എടുത്ത് ദുബെ പുറത്തായി. ബൗളിങ്ങിലേക്ക് എത്തിയപ്പോള്‍ ദുബെ എറിഞ്ഞത് മൂന്ന് പന്തുകള്‍ മാത്രം. മൂന്ന് പന്തില്‍ വഴങ്ങിയത് 9 റണ്‍സ്. രണ്ടാം ട്വന്റി20യില്‍ ബാറ്റിങ്ങിന് അവസരം ലഭിക്കാതിരുന്ന ദുബെ, എറിഞ്ഞത് രണ്ട് ഓവര്‍ മാത്രം. മൂന്നാം ട്വന്റി20യില്‍ അവസാന ഡെലിവറികളില്‍ റണ്‍സ് വാരാനുള്ള ശ്രമത്തില്‍ കൂറ്റനടിക്ക് പ്രാപ്തമായ താരം എന്ന വിശേഷണം നേടിയ ദുബെയ്ക്ക് 8 പന്തില്‍ നേടാനായത് 9 റണ്‍സാണ്. ഒരു ബൗണ്ടറി പോലും ബാറ്റില്‍ നിന്ന് വന്നില്ല. 

ധവാന് പകരം വിന്‍ഡിസിനെതിരായ ട്വന്റി20 പരമ്പരയില്‍ കെ എല്‍ രാഹുല്‍ ഓപ്പണിങ് സ്ഥാനത്തേക്കെത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്. ആറാമനായി മനീഷ് പാണ്ഡേയെ ഇറക്കിയ സ്ഥാനത്ത് സഞ്ജുവിനെ ഇറക്കാം എന്ന സാധ്യതയാണുള്ളത്. അല്ലെങ്കില്‍ ശിവം ദുബെയ്ക്ക് പകരം സഞ്ജു. ബംഗ്ലാദേശിനെതിരായ അവസാന ട്വന്റി20യില്‍ ലഭിച്ച അവസരത്തില്‍ തന്റെ മികവ് ചെറുതായൊന്ന് പുറത്തെടുക്കാന്‍ മനീഷ് പാണ്ഡേയ്ക്കായിരുന്നു. 13 പന്തില്‍ മൂന്ന് ഫോറിന്റെ അകമ്പടിയോടെ 22 റണ്‍സാണ് മനീഷ് അവിടെ നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com