വിവാഹത്തിന് മുന്‍പ് ഭര്‍ത്താക്കന്മാര്‍ സിംഹത്തെ പോലെ, ഭാര്യയെ സന്തോഷിപ്പിച്ച് നിര്‍ത്തുന്നത് ഇങ്ങനെ; മനസ് തുറന്ന് ധോനി

എന്റെ ഭാര്യയ്ക്ക് എല്ലാ സ്വാതന്ത്ര്യവും ഞാന്‍ നല്‍കുന്നു. അവളെ സന്തോഷിപ്പിക്കണം എങ്കില്‍ അവള്‍ പറയുന്നതിനെല്ലാം ഞാന്‍ സമ്മതം മൂളണം...
വിവാഹത്തിന് മുന്‍പ് ഭര്‍ത്താക്കന്മാര്‍ സിംഹത്തെ പോലെ, ഭാര്യയെ സന്തോഷിപ്പിച്ച് നിര്‍ത്തുന്നത് ഇങ്ങനെ; മനസ് തുറന്ന് ധോനി

വിവാഹം കഴിക്കുന്നത് വരെ എല്ലാ പുരുഷന്മാരും സിംഹത്തെ പോലെയാണ്. അതിന് ശേഷം....ഇന്ത്യയിലെ ലോക കിരീടത്തിലേക്ക് എത്തിച്ച ക്യാപ്റ്റന്‍ കൂളാണ് വീട്ടിലെ ക്യാപ്റ്റന്‍ ഭാര്യ സാക്ഷി തന്നെയാണ് നോക്കുന്നതെന്നും, ഭാര്യയെ സന്തോഷിപ്പിച്ച് നിര്‍ത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറയുന്നതും...

അവളാണ് വീട്ടിലെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. അവളിലെ സന്തോഷം എനിക്ക് നിലനിര്‍ത്തേണ്ടതുണ്ട്. കാരണം, അവള്‍ സന്തോഷവതിയാണെങ്കിലെ എന്നിലേക്കും സന്തോഷം എത്തുകയുള്ളു...മാതൃക ഭര്‍ത്താവിനെ പോലെയാണ് ഞാന്‍. എന്റെ ഭാര്യയ്ക്ക് എല്ലാ സ്വാതന്ത്ര്യവും ഞാന്‍ നല്‍കുന്നു. അവളെ സന്തോഷിപ്പിക്കണം എങ്കില്‍ അവള്‍ പറയുന്നതിനെല്ലാം ഞാന്‍ സമ്മതം മൂളണം...മാട്രിമോണിയല്‍ സൈറ്റിന്റെ പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു ധോനിയുടെ വാക്കുകള്‍. 

പ്രായം 50 കടന്നു കഴിയുമ്പോഴാണ് വിവാഹത്തിന്റെ സാരം നമുക്ക് മനസിലാക്കാനാവുക. 55 വയസാണ് പ്രണയത്തിനുള്ള യഥാര്‍ഥ പ്രായം. ദിനചര്യകളില്‍ നിന്ന് നമ്മള്‍ മാറി തുടങ്ങുന്നത് ആ ഘട്ടത്തിലാണെന്നും ധോനി പറയുന്നു. 2010ലായിരുന്നു സാക്ഷിയുമായുള്ള ധോനിയുടെ വിവാഹം. 

കളിയിലേക്ക് എത്തുമ്പോള്‍ ധോനിയുടെ ഭാവിയെ ചൊല്ലിയുള്ള അനിശ്ചിതത്വങ്ങള്‍ അവസാനിച്ചിട്ടില്ല. ജനുവരിയോടെ രാജ്യാന്തര ക്രിക്കറ്റിലേക്ക് ധോനി തിരികെ എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2020ലെ ധോനിയുടെ പ്രകടനം വിലയിരുത്തിയാവും ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തിലേക്ക് ധോനിയെ ഉള്‍പ്പെടുത്തുക എന്നതില്‍ അന്തിമ തീരുമാനം എടുക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com