ഇനി മുംബൈ സിറ്റിയും മാഞ്ചസ്റ്റര്‍ സിറ്റിയും ഭായ്ഭായ്; ഐഎസ്എല്ലിലും കൈകടത്തി സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ്‌

മുംബൈ സിറ്റിയുടെ 65 ശതമാനം ഓഹരിയാണ് സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് സ്വന്തമാക്കിയത്
ഇനി മുംബൈ സിറ്റിയും മാഞ്ചസ്റ്റര്‍ സിറ്റിയും ഭായ്ഭായ്; ഐഎസ്എല്ലിലും കൈകടത്തി സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ്‌

ഐഎസ്എല്‍ ക്ലബായ മുംബൈ സിറ്റിയുടെ ഓഹരികള്‍ സ്വന്തമാക്കി സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ്. പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമസ്ഥര്‍ തങ്ങളുടെ എട്ടാമത്തെ ഫുട്‌ബോള്‍ ക്ലബായാണ് മുംബൈ സിറ്റിയെ മാറ്റിയത്. 

മുംബൈ സിറ്റിയുടെ 65 ശതമാനം ഓഹരിയാണ് സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് സ്വന്തമാക്കിയത്. മാഞ്ചസ്റ്റര്‍ സിറ്റിയെ കൂടാതെ, ന്യൂയോര്‍ക്ക് സിറ്റി, മെല്‍ബണ്‍ സിറ്റി, യൊകൊഹോമ എഫ്  മറിനോസ്(ജപ്പാന്‍), ക്ലബ് അത്‌ലറ്റികോ ടോര്‍ക്യൂ(ഉറുഗ്വേ), ജിറോണ(സ്‌പെയിന്‍), സിച്ചുവാന ജ്യൂനിയ(ചൈന) എന്നിവയാണ് സിറ്റി ഗ്രൂപ്പിന് ഓഹരിയുള്ള മറ്റ് ക്ലബുകള്‍. 

മുംബൈ സിറ്റിയിലെ സിറ്റി ഗ്രൂപ്പിന്റെ നിക്ഷേപം ഇന്ത്യന്‍ ഫുട്‌ബോളിനാകെ ഗുണം ചെയ്യുമെന്ന് സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പ്രസ്താവനയില്‍ പറയുന്നു. ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്പ്‌മെന്റ് ലിമിറ്റഡ് ചെയര്‍പേഴ്‌സന്‍ നിതാ അംബാനിയാണ് മുംബൈ സിറ്റിയെ സിറ്റി ഗ്രൂപ്പ് ഏറ്റെടുത്ത വിവരം പ്രഖ്യാപിച്ചത്. 

മുംബൈ സിറ്റിയെ സ്വന്തമാക്കിയതിന് പിന്നാലെ ബ്രസീലിലേയും, മെക്‌സിക്കോയിലേയും ക്ലബുകളാണ് സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിന്റെ റഡാറില്‍ ഇനിയുള്ളത്. യുഎസ് ഇക്വിറ്റി സ്ഥാപനം സില്‍വര്‍ ലേക്കിന് 500 മില്യണ്‍ ഡോളറിന്റെ ഓഹരി വില്‍ക്കാന്‍ സിഎഫ്ജി ഗ്രൂപ്പ് സമ്മതിച്ചതിന് പിന്നാലെയാണ് പുതിയ ക്ലബിന്റെ ഓഹരികള്‍ സ്വന്തമാക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com