'എന്റെ മക്കള്‍ മറ്റൊരു സെവാഗ് ആവരുത്, മറ്റൊരു സച്ചിനും'; പകരം ഈ താരങ്ങളെ പോലെയാവണമെന്ന് സെവാഗ്‌

ക്രിക്കറ്റ് തന്നെ അവര്‍ തെരഞ്ഞെടുക്കണം എന്നില്ല. എന്നാല്‍, ഏത് കരിയര്‍ തെരഞ്ഞെടുത്താലും, നല്ല മനുഷ്യരായി മാറുക എന്നതിനാണ് പ്രാധാന്യം നല്‍കുക
'എന്റെ മക്കള്‍ മറ്റൊരു സെവാഗ് ആവരുത്, മറ്റൊരു സച്ചിനും'; പകരം ഈ താരങ്ങളെ പോലെയാവണമെന്ന് സെവാഗ്‌

വീരേന്ദര്‍ സെവാഗിന്റെ ആക്രമിച്ചുള്ള കളിയെ മാതൃകയാക്കുന്ന ക്രിക്കറ്റ് താരങ്ങളുണ്ട് ലോകത്തിന്റെ പല ഭാഗങ്ങളില്‍. സെവാഗിനെ പോലെ ക്രീസില്‍ വെടിക്കെട്ട് നടത്താന്‍ ആഗ്രഹിക്കുന്നവര്‍. എന്നാല്‍ തന്റെ മക്കള്‍ എന്നെപ്പോലെ ആവേണ്ടെന്നാണ് സെവാഗ് പറയുന്നത്. 

പന്ത്രണ്ടുവയസുള്ള ആര്യവീറും, ഒന്‍പതുകാരനായ വേദാന്തുമാണ് സെവാഗിന്റെ കുട്ടിക്കുരുന്നുകള്‍. ഇവര്‍ മറ്റൊരു സെവാഗായി വരുന്നതിനോട് തനിക്ക് താത്പര്യമില്ലെന്ന് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ പറയുന്നു. പകരം, ധോനി, കോഹ് ലി, ഹര്‍ദിക് പാണ്ഡ്യ എന്നിവരെ പോലെയാവണം അവരെന്നാണ് സെവാഗിന്റെ ആഗ്രഹം. 

തന്റെ ആഗ്രഹം ഇതാണെങ്കിലും മക്കള്‍ക്ക് ഇഷ്ടമുള്ള വഴി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കും. ക്രിക്കറ്റ് തന്നെ അവര്‍ തെരഞ്ഞെടുക്കണം എന്നില്ല. എന്നാല്‍, ഏത് കരിയര്‍ തെരഞ്ഞെടുത്താലും, നല്ല മനുഷ്യരായി മാറുക എന്നതിനാണ് പ്രാധാന്യം നല്‍കുക, അക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ലെന്നും സെവാഗ് പറയുന്നു. 

ക്രിക്കറ്റ് ആണ് എനിക്ക് എല്ലാം നല്‍കിയത്. ക്രിക്കറ്റില്‍ വിജയിച്ചാല്‍ ഒരു സ്‌കൂള്‍ നിര്‍മിക്കണം എന്ന് എന്റെ പിതാവ് പറഞ്ഞിരുന്നു. കുട്ടികള്‍ക്ക് താമസിച്ച്, പഠിച്ച്, കളിക്കാന്‍ കഴിയുന്ന സ്‌കൂള്‍. അത് ഞാന്‍ യാഥാര്‍ഥ്യമാക്കി. എന്റെ സ്‌കൂളില്‍ പഠിച്ച ഒന്ന് രണ്ട് പേര്‍ ഐഐടികളിലേക്കോ, ഡോക്ടറാവുകയോ, ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയോ ചെയ്താല്‍, അത് ഞാന്‍ സമൂഹത്തിന് വേണ്ടി ചെയ്യുന്ന സേവനമാവുമെന്നും സെവാഗ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com