ഏതാനും മണിക്കൂറുകള്‍ ഇന്ത്യയില്‍ അധികം തങ്ങി, ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തിന് പിഴയിട്ട് ഇന്ത്യ

പിങ്ക് ബോള്‍ ടെസ്റ്റില്‍ പരാജയം നേരിട്ടതിന് തൊട്ടടുത്ത ദിവസം തന്നെ ഭൂരിഭാഗം ബംഗ്ലാദേശ് താരങ്ങളും ധാക്കയിലേക്ക് മടങ്ങിയിരുന്നു
ഏതാനും മണിക്കൂറുകള്‍ ഇന്ത്യയില്‍ അധികം തങ്ങി, ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തിന് പിഴയിട്ട് ഇന്ത്യ

കൊല്‍ക്കത്ത: ഇന്ത്യയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര തീര്‍ന്നതിന് ശേഷവും ഇന്ത്യയില്‍ തുടര്‍ന്ന ബംഗ്ലാദേശ് താരത്തിന് പിഴയിട്ട് ഇന്ത്യ. ബംഗ്ലാദേശിന്റെ റിസര്‍വ് ഓപ്പണര്‍ സെയ്ഫ് ഹസനാണ് 21600 രൂപ പിഴ അടയ്‌ക്കേണ്ടി വന്നത്. 

ധാക്കയിലേക്ക് തിരിക്കാനായി ബംഗാളിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലാണ് സെയ്ഫ് തിങ്കളാഴ്ച എത്തിയത്. എന്നാല്‍ ഞായറാഴ്ച അര്‍ധ രാത്രിയോടെ സെയ്ഫിന്റെ വിസ കാലാവധി അവസാനിച്ചിരുന്നു. ജൂണിലാണ് സെയ്ഫിന് വിസ അനുവദിച്ചത്. 

വിസയുടെ കാലാവധി തീര്‍ന്ന വിവരം സെയ്ഫും, ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അധികൃതരും ശ്രദ്ധിച്ചില്ല. പിങ്ക് ബോള്‍ ടെസ്റ്റില്‍ പരാജയം നേരിട്ടതിന് തൊട്ടടുത്ത ദിവസം തന്നെ ഭൂരിഭാഗം ബംഗ്ലാദേശ് താരങ്ങളും ധാക്കയിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍, പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട സെയ്ഫ് ഹസന്‍ ഇന്ത്യയില്‍ തുടര്‍ന്നു. 

തിങ്കളാഴ്ച നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ ധാക്കയിലേക്ക് തിരിക്കാന്‍ എത്തിയ സെയ്ഫിന് യാത്ര സാധ്യമായില്ല. രണ്ട് ദിവസത്തിന് ശേഷം ബുധനാഴ്ചയാണ് ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സെയ്ഫിന് വിസ അനുവദിച്ചത്. വിസയുടെ കാലാവധി കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ ഇന്ത്യയില്‍ തങ്ങിയതിന് രണ്ട് ലക്ഷം രൂപ താരത്തിന് പിഴ അടയ്‌ക്കേണ്ടതായും വന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com